General News

നഗ്നചിത്രങ്ങള്‍ പകര്‍ത്തി അഞ്ചു കോടി തട്ടാന്‍ ശ്രമമെന്ന് ബിജെപി എംപി

Mon, May 01, 2017

Arabianewspaper 701
നഗ്നചിത്രങ്ങള്‍ പകര്‍ത്തി അഞ്ചു കോടി തട്ടാന്‍ ശ്രമമെന്ന് ബിജെപി എംപി

മയക്കു മരുന്ന് നല്‍കിയ ശേഷം തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് ഗുജറാത്തില്‍ നിന്നുള്ള ബിജെപി എംപി ഡോ. കെ സി പട്ടേലിന്റെ ആരോപണം. ഇദ്ദേഹത്തിന്റെ പരാതിയില്‍ ഡെല്‍ഹി പോലീസ് കേസെടുത്തു.


സൗഹൃദം നടിച്ച അഭിഭാഷകയായ സ്ത്രീ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും  പാനീയത്തില്‍ മയക്കു മരുന്നു നല്‍കി തന്റെ നഗ്ന ചിത്രങ്ങള്‍ എടുത്തുവെന്നും ഇത് പുറത്തു വിട്ട് അപമാനിക്കുമെന്നും അഞ്ചു കോടി തന്നാല്‍ ഇതില്‍ നിന്നും പിന്‍മാറാം എന്നും അറിയിച്ച് തന്നെ ബ്ലാക് മെയില്‍ ചെയ്യുകയാണെന്നും എംപിയുടെ പരാതിയില്‍ പറയുന്നു. തനിക്കെതിരെ ബലാല്‍സംഗം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമെന്നും സ്ത്രീയും കൂട്ടാളികളും പറഞ്ഞതായും പട്ടേല്‍ നല്‍കിയ പരാതിയില്‍ പറയുന്നു,


ഡെല്‍ഹിയില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും തന്നെ വിശ്വസിപ്പി്ച്ചാണ് സ്ത്രീ പരിചയം സ്ഥാപിച്ചത്. ഇവര്‍ ക്ഷണിച്ചത് അനുസരിച്ചാണ് വസതിയിലെത്തിയത്. എന്നാല്‍, പാനീയത്തില്‍ മയക്കു മരുന്നു നല്‍കുകയായിരുന്നു. ബോധം തിരിച്ചു കിട്ടിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് മനസിലായത്. പട്ടേലിന്റെ പരാതിയില്‍ പറയുന്നു.


എംപിയുടെ ഫോണ്‍ രേഖകളും മറ്റും പോലീസ് പരിശോധിച്ച് വരുകയാണ്. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ മറ്റൊരു എംപിയെ കുടുക്കാന്‍ ശ്രമം നടത്തിരുന്നു. ഇതേ സ്ത്രീതന്നെയാണ് ആ സംഭവത്തിന്റെ പിന്നിലെന്നും പോലീസ് പറയുന്നു.


 

Tags : BJP MP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ