OMG News

യാത്രക്കാരുടെ ജീവന്‍ പണയം വെച്ച് ബസുകളുടെ മരണപ്പാച്ചില്‍. രണ്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് പോയി

Mon, May 01, 2017

Arabianewspaper 2524
യാത്രക്കാരുടെ ജീവന്‍ പണയം വെച്ച് ബസുകളുടെ  മരണപ്പാച്ചില്‍. വീഡിയോ വൈറല്‍

ദേശീയ പാതയില്‍ സ്വകാര്യ ബസുകളുടെ മത്സര പാച്ചില്‍ പിന്നാലെ ബൈക്കിലെത്തിയ യാത്രികര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.


തമിഴ് നാട്ടിലെ കോയമ്പത്തൂരിലാണ് നിര്‍മാണം നടക്കുന്ന ദേശീയ പാതയിലൂടെ ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി, മറ്റു വാഹനയാത്രികരുടേയും മറ്റ് വഴിയാത്രക്കാരുടേയും ബസില്‍ യാത്ര ചെയ്യുന്ന യാത്രികരുടേയും ജീവന് ഭീഷണിയുയര്‍ത്തിയാണ് ഇരു ഡ്രൈവര്‍മാരും അപകടകരമായ രീതിയില്‍ മത്സര ഓട്ടം നടത്തിയത്.


പൊള്ളാച്ചി -കോയമ്പത്തൂര്‍ റൂട്ടില്‍  നിര്‍മാണം നടന്നു വരുന്ന  റോഡുകളിലൂടെയും എതിര്‍ദിശയില്‍ നിന്നും വാഹനങ്ങള്‍ വരുന്നത് പരിഗണിക്കാതെയും ഇവരുടെ മത്സര ഓട്ടം തുടര്‍ന്നു. രംഗങ്ങള്‍ വാട്‌സ് ആപിലും മറ്റ് സോഷ്യല്‍ മീഡിയിലും വൈറലായതിനെ തുടര്‍ന്ന് പൊള്ളാച്ചി ആര്‍ടിഒ ഗായത്രി കൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഇരു വാഹനങ്ങളിലേയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.


നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വേഗം കുറഞ്ഞും, കരുതലോടെയും വാഹനം ഓടിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ വാഹനം ഓടിച്ചത് ഗൗരവമായാണ് കാണുന്നതെന്ന് ആര്‍ടിഒ വൃത്തങ്ങള്‍ പറഞ്ഞു.


ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍, ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും വാഹന ഉടമകളുടെ യോഗം വിളിച്ച ആര്‍ടിഒ പറഞ്ഞു. ഇതിനു മുമ്പും ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയ മൂന്നു ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നതും അര്‍ടിഒ വൃത്തങ്ങള്‍ അറിയിച്ചു.


അതേസമയം, പിന്നാലെയെത്തിയ ബൈക്ക് യാത്രികനും വാഹനം ഓടിക്കുന്നതിനിടെയാണ് ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതെന്ന് കരുതുന്നു. ഇക്കാര്യം പക്ഷേ, വ്യക്തമല്ല. പിന്നില്‍ ഇരുന്ന.യാളാണ് മൊബൈല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ബൈക്ക് ഓടിച്ചിരുന്നയാളുടെ ദൃശ്യം ഉള്‍പ്പെട്ടേനെ. ഏതായാലും വാഹനാപകടങ്ങള്‍്ക്ക് 90 ശതമാനത്തിനും കാരണം മനുഷ്യന്റെ ഭാഗത്തുനിന്നുള്ള പിഴവുകളാണെന്ന വാദത്തിന് അടിവരയിടുന്നതാണ് ഈ ചേസിംഗ്.


Tags : Viral video 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ