General News

തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ കേന്ദ്ര സംഘത്തിന്റെ അനുമതി

Mon, May 01, 2017

Arabianewspaper 710
തൃശൂര്‍ പൂരം വെടിക്കെട്ടിന്  ഉപാധികളോടെ അനുമതി

നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടത്താന്‍ പൂരം സംഘാടകര്‍ക്ക്  കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി


അമിട്ട്, കുഴിമിന്നല്‍ തുടങ്ങിയ അതി ശബ്ദമുള്ള വെടിക്കെട്ട് ഇനങ്ങള്‍ ഒഴിവാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കാമെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്  . പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര സംഘം തൃശൂരിലെത്തി വെടിക്കെട്ട് ഒരുക്കങ്ങള്‍ വിലയിരുത്തി.


തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് പൂരത്തിന്റെ വെടിക്കെട്ട് ചുമതലക്കാര്‍. വെടിക്കെട്ടിന് അനുമതി ഇല്ലങ്കില്‍ മേളവും ആനയെഴുന്നള്ളിപ്പും കുടമാറ്റവും വേണ്ടെന്ന് വെയ്ക്കുമെന്നാണ് ദേവസ്വം നിലപാട് എടുത്തിരുന്നത്.  നാഗ്പൂരില്‍ നിന്നുള്ള കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘമാണ് പരിശോധന നടത്തിയത്.


മന്ത്രിയും സ്ഥലം എംഎല്‍എയുമായ വിഎസ് സുനില്‍ കുമാര്‍ കേന്ദ്ര സംഘവുമായി ചര്‍ച്ച നത്തിയിരുന്നു.  


നിലയമിട്ട്,. ഡൈനാമിറ്റ്,. കുഴിമിന്നല്‍ എന്നിവയ്ക്കാണ് നിയന്ത്രണം. വെടിമരുന്നിന്റെ അളവിലും തീവ്രതയിലും കുറവു വരുത്തി ഇവ നടത്താമെന്നാണ്  ദേവസ്വം പറയുന്നത്.  തീവ്രത കുറച്ച് അമി്ട്ട്. ഗുണ്ട്  നിലയമിട്ട്,. ഡൈനാമിറ്റ്,. കുഴിമിന്നല്‍ എന്നിവ പൊട്ടിക്കാന്‍ അനുമതി നല്‍കി. മെയ് അഞ്ചിനാണ് തൃശൂര്‍ പൂരം അരങ്ങേറുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ