General News

ജസ്റ്റീസ് കര്‍ണന്റെ മനോ നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

Mon, May 01, 2017

Arabianewspaper 610
ജസ്റ്റീസ് കര്‍ണന്റെ മനോ നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്‍ണന് വൈദ്യ പരിശോധന നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടി നേരിടുന്ന കര്‍ണന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റീസും മറ്റു ഏഴു ജഡ്ജിമാരും വിദേശ യാത്ര നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവിട്ടിരുന്നു.


തന്റെ വസതി കോടതിയായി പരിഗണിച്ചാണ് ഉത്തരവിട്ടത്. തനിക്കെതിരെ കോടതിയലക്ഷ്യ നടപടിയില്‍ തീര്‍പ്പാക്കും വരെയാണ് ഈ ഉത്തരവ് എന്നും കര്‍ണന്‍ പറഞ്ഞിരുന്നു. കര്‍ണനെ ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തുന്നതില്‍ നിന്നും സുപ്രീം കോടതി മാറ്റി നിര്‍ത്തിയിരിക്കുകയാണ്.


തനിക്കെതിരായ നടപടികള്‍ ജാതിവിവേചനത്തിന്റെ പരിധിയില്‍ വരുമെന്നും തനിക്കെതിരായ എല്ലാ നടപടികളും പാര്‍ലമെന്‍രിലേക്ക് റഫര്‍ ചെയ്യണമെന്നും കര്‍ണന്‍ ആവശ്യപ്പെട്ടിരുന്നു. സിറ്റിംഗ് ജഡ്ജിക്കെതിരെ ഇത്തരം നടപടിയെടുക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും കര്‍ണന്‍ പറഞ്ഞിരുന്നു.


മേല്‍ജാതിക്കാരായ ജഡ്ജിമാരാണ് തനിക്കെതിരെ ഇത്തരം ജാതി വിവേചനം ഉയര്‍ത്തി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ ജാതി വൈറസ് അവിടേയും പടര്‍ന്നു പിടിക്കുമെന്നാണ് തന്റെ വിധി ന്യായത്തില്‍ കര്‍ണന്‍ പറയുന്നത്. ഇതിനെ തുടര്‍ന്നാണ് കര്‍ണന്റെ മാനസിക -ശാരിരിക അവസ്ഥകളെ കുറിച്ച് വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ സുപ്രീം കോടതി വിദഗ്ദ്ധ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.


തന്റെ വീട് കോടതിയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടയുള്ള എട്ടു ജഡ്ജിമാരും മെയ് ഒന്നിന് ഹാജരാകുകയോ അവരുടെ പ്രതിനിധികളെ അയയ്ക്കുകയോ ചെയ്യണമെന്നും 61 കാരനായ കര്‍ണന്‍ പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ