Gulf News

കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായിയിലും

Sun, Apr 30, 2017

Arabianewspaper 2288
കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായിയിലും

മലയാളി പ്രവാസികളുടെ ആഗോള കൂട്ടായ്മയായ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായ് ഘടകം പ്രവര്‍ത്തനം ആരംഭിച്ചു, രാഷ്ട്രീയ ജാതി-മത വ്യത്യാസങ്ങല്‍ക്ക് അതീതമായി ലോകമെമ്പാടുമുള്ള പ്രവാസികളെ ഒരുമിപ്പിക്കാന്‍ ഉദ്ദേശിച്ച് ആരംഭിച്ച സംഘടന വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്.


ഇതിന്റെ ഭാഗമായാണ് ദുബായിലും സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവാസികളെ ഒരു കൂടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യമാണ് കൂട്ടായ്മയ്ക്കുള്ളത്. 32 രാജ്യങ്ങലിലായി പതിനായിരത്തോളം അംഗങ്ങളാണ് കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനുള്ളത്.


സംഘടനയുടെ ദുബായ് സോണ്‍ യോഗത്തില്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് നോയല്‍, രക്ഷാധികാരി ദിലീപ് കൊട്ടാരക്ക, സെക്രട്ടറി വര്‍ഗീസ് ചാക്കോ, ദുബായ് കണ്‍വീനര്‍ സുധാകരന്‍, വനിതാ സെല്‍ അദ്ധ്യക്ഷ ഷൈനി ബൈദജു, അബുദാബി കണ്‍വീനര്‍ അഷ്‌റഫ് പള്ളം, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജിജോ, അബ്ദുള്ളക്കുട്ടി, ,ഷിജിന്‍, ഫസ് ലു എന്നിവര്‍ സംസാരിച്ചു. ഖിസൈസ്, ദെയ്‌റ, ബര്‍ദുബായ്, അല്‍ ഖൂസ്, ജബല്‍ ആലി, റാഷിദിയ, എന്നീ മേഖലകളിലേക്കുള്ള കണ്‍വീനര്‍മാരെയും നിയമിച്ചു.

Tags : KPWA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ