General News

അസ്ലാന്‍ഷാ ഹോക്കി : ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു 3-0

Sun, Apr 30, 2017

Arabianewspaper 634
അസ്ലാന്‍ഷാ ഹോക്കി :  ഇന്ത്യ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചു 3-0

സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി. ഹര്‍മന്‍ പ്രീത് സിംഗ് ഇന്ത്യക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടി. മലേഷ്യയിലെ ഇപോയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ താരങ്ങള്‍ മികവു കാട്ടി.


കളി തുടങ്ങി 23 ാം മിനിറ്റില്‍ മന്‍ദീപ് സിംഗാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. ന്യൂസിലാന്‍ഡിന് ആറാം മിനിട്ടില്‍ തന്നെ പെനാള്‍ട്ടി കോര്‍ണര്‍ ലഭിച്ചെങ്കിലും നായകനും ഗോളിയുമായ ശ്രീജേഷ് മതിലായി നിന്നതു കൊണ്ട് ഭീഷണി ഉണ്ടായില്ല.


തുടര്‍ന്ന് എഴു മിനിട്ടിനുള്ളില്‍ രണ്ടു ഗോളുകള്‍ കൂടി ഇന്ത്യ നേടി. ഹര്‍മന്‍പ്രീതിന്റെ സ്റ്റിക്കില്‍ നിന്നാണ് പെനാല്‍ട്ടി കോര്‍ണര്‍ വഴി വന്ന പന്ത് ഗോളാക്കി മാറ്റിയത്.


തുടര്‍ന്ന് മൂന്നു മിനിട്ടിനുള്ളില്‍ ന്യൂസിലാന്‍ഡിനെ ഞെട്ടിച്ച് മൂന്നാം ഗോളും പിറന്നു. പെനാല്‍ട്ടി കോര്‍ണര്‍ തന്നെയാണ് മൂന്നാം ഗോളിനും വഴിയൊരുക്കിയത്. ക്യത്യമായി ഷൊട്ട് ലക്ഷ്യത്തിലെത്തിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയുടെ സ്‌കോര്‍ 3-0 എന്നാക്കി മാറ്റി.


ആദ്യ മത്സരത്തില്‍ 2-2 ന് ബ്രിട്ടനുമായി സമനില പിടിച്ച ഇന്ത്യക്ക് ഇതോടെ നാലു പോയിന്റായി 2010 ലാണ് ഇന്ത്യ അവസാനമായി ചാമ്പ്യന്‍ഷിപ്പ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പായ ഇന്ത്യ ഇക്കുറി കപ്പ് നേടുക എന്ന ലക്ഷ്യവുമായാണ് മലേഷ്യയില്‍ എത്തിയിരിക്കുന്നത്. നിലവിലെ മൂന്നാം സ്ഥാനക്കാരാണ് ന്യൂസിലാന്‍ഡ. ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ഇന്ത്യ നേരിടാനിരിക്കുന്നതെയുള്ളു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ