General News

തുര്‍ക്കിയില്‍ വിക്കി പീഡിയ നിരോധിച്ചു

Sun, Apr 30, 2017

Arabianewspaper 300
തുര്‍ക്കിയില്‍ വിക്കി പീഡിയ നിരോധിച്ചു

ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കി പീഡിയയക്ക് തുര്‍ക്കി സര്‍ക്കാര്‍ വിലക്ക് കല്‍പിച്ചു,. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ചാണ് നിരോധനം.


ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളും തുര്‍ക്കി ഇതിനു മുമ്പ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഭീകരതയെ പിന്തുണയ്ക്കുന്ന പേജുകള്‍ മാറ്റും വരെ നിരോധനം തുടരുമെന്നാണ് തുര്‍ക്കി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


തുര്‍ക്കി സര്‍ക്കാരിന്റെ നടപടിയില്‍ പലരും വിമര്‍ശനവുമായി രംഗത്ത് വന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.


എന്നാല്‍, പ്രസിഡന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്നതിന് അടുത്തിടെ നടന്ന ഹിത പരിശോധനയില്‍ നേരിയ ഭൂരിപക്ഷം ലഭിച്ച പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗാന്റെ വിക്കിപീഡിയ പേജ് ചിലര്‍ എഡിറ്റു ചെയ്യുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിക്കി പീഡിയക്ക് മൊത്തത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ചിലര്‍ ആരോപിക്കുന്നു.


അതേസമയം, തുര്‍ക്കി ജനാധിപത്യ രാജ്യമാണെന്നും ഇന്റര്‍നെറ്റില്‍ സെന്‍സറിംഗ് നടത്തില്ലെന്നും അധികൃതര്‍ ഉറപ്പു നല്‍കുന്നുണ്ട്. ചൈനയും റഷ്യയും ഇതിനു മുമ്പ് താല്‍ക്കാലികമായി വിക്കി പീഡിയയക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags : Wikipedia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ