Sports News

സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്

Sun, Apr 30, 2017

Arabianewspaper 2398
സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ്

ജസ്പ്രീത് ബംറയെ നിര്‍ണായക ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ച മുംബൈ ഇന്ത്യന്‍സ് നായകന് തെറ്റിയില്ല. ഗുജറാത്ത് ലയണ്‍സ് പതിവിലും ഉശിരു കാട്ടിയ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും ഒരേ സ്‌കോറില്‍ ഫിനിഷ് ചെയ്തപ്പോഴാമ് സൂപ്പര്‍ ഓവറിലേക്ക് വിധി നിര്‍ണയം എത്തിയത്.


വിജയിക്കാനുള്ള അവസരങ്ങള്‍ തുലച്ചു കളഞ്ഞ് മുംബൈ ഇന്ത്യന്‍ വിജയം ഗുജറാത്തിന് നല്‍കുമെന്ന അവസ്ഥയില്‍ ഇരുപതാമത്തെ ഓവര്‍. എന്നാല്‍, വിജയത്തിനു തൊട്ടു മുന്നില്‍ എത്തി ് ഇടിച്ചു നിന്നു. തുടര്‍ന്ന് ടൈ ബ്രേക്കറായ സൂപ്പര്‍ ഓവര്‍. ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 11 റണ്‍സ് എടുത്തു. 12 റണ്‍സ് എടുത്താല്‍ കളി തീരുമെന്ന വേളയില്‍ ബാറ്റുമായി ലയണ്‍സ് കളത്തില്‍ ഇറങ്ങി.


മുംബൈയുടെ നായകന്‍ രോഹിത് ശര്‍മ പന്ത് എല്‍പ്പിച്ചത് ജസ്പ്രീത് ബംറയെ. അഞ്ചു പന്തുകള്‍ എറിയുന്നതിനിടയില്‍ ലയണ്‍സി് രണ്ട് വിക്കറ്റ് നഷ്ടമായി. ആറു റണ്‍സ് മാത്രമാണ് ബംറ വിട്ടു നല്‍കിയത്. വിജയം മുംബൈ കരസ്ഥമാക്കി.


ടോസ് നേടിയ ലയണ്‍സ് ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 153 റണ്‍സ് എടുത്തു. 44 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേല്‍ മുംബൈ മികച്ച പോരാട്ടം കാഴ്ചവെച്ചത്.

Tags : IPL 10 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ