General News

സെന്‍കുമാര്‍ കേസില്‍ കാലതാമസം ഉണ്ടായിട്ടില്ല, പഠിച്ച് ഉചിതമായ തീരുമാനം എടുക്കം -മുഖ്യമന്ത്രി

Sun, Apr 30, 2017

Arabianewspaper 416
സെന്‍കുമാര്‍ കേസില്‍ കാലതാമസം ഉണ്ടായിട്ടില്ല, പഠിച്ച് ഉചിതമായ തീരുമാനം എടുക്കം -മുഖ്യമന്ത്രി

സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍ നിയമിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ വിധി പഠിച്ച ശേഷം ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.


ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധി അന്തിമമാണ്. എന്നാല്‍, വിധി പഠിച്ച ശേഷം ഉചിതമായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു,


വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുവെന്ന് ആരോപിച്ച് സെന്‍കുമാര്‍ വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ചീഫ് സെക്രട്ടറി നളിനി നെറ്റൊയെ പ്രതിയാക്കിയാണ് കേസ്. നളിനി നെറ്റൊയോണ് തനിക്കെതിരെ കളിക്കുന്നതെന്നും വിധി നടപ്പിലാക്കാന്‍ വൈമനസ്യം കാണിക്കുന്നതെന്നും കാണിച്ചാണ് ഹര്‍ജി.


ഇതിനു മുമ്പ് കര്‍ണാടകയില്‍ ചീഫ് സെക്രട്ടറി സമാനമായ സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചതും സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ