General News

42 സെന്റും അഞ്ചു മക്കളും മാത്രം സമ്പാദ്യം - മന്ത്രി എം എം മണി

Sun, Apr 30, 2017

Arabianewspaper 417
42 സെന്റും അഞ്ചു മക്കളും മാത്രം സമ്പാദ്യം - മന്ത്രി എം എം മണി

മൂന്നാറില്‍ തനിക്ക് കൈയ്യേറ്റ ഭുമിയുണ്ടെന്ന് പ്രചരിപ്പിക്കുന്നവര്‍ വസ്തുതകള്‍ പഠിക്കാത്തവരാണ് തന്നെ ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് പുലമ്പുന്നത്. അച്ഛന്‍ ചെത്തു തൊഴിലാളിയായിരുന്നു. ദാരിദ്രമായിരുന്നു കുട്ടിക്കാലത്ത്. കിടങ്ങൂരില്‍ നിന്നും ഹൈറേഞ്ചിലേക്ക് കുടിയേറുകയായിരുന്നു. പത്തുമക്കളില്‍ മൂത്തവനായ തനിക്കായിരുന്നു ഉത്തരവാദിത്തം. മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള അനുവദിച്ച ഭൂമിയാണ് സ്വന്തമായുള്ളത്. തൊടുപുഴയില്‍ കെ പിഎംഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മണി പറഞ്ഞു.


മൂന്നാര്‍ തമിഴ് നാട്ടിലേക്ക പോകാതിരിക്കാന്‍ പട്ടം താണുപിള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ആളുകള്‍ക്ക് പട്ടയഭൂമി നല്‍കുകയായിരുന്നു. തന്നെ പോലെ മക്കള്‍ക്കും പരിമിത വിദ്യാഭ്യാസമാണ്. പാര്‍ട്ടിയാണ് തന്നെ സഹായിച്ചത്.


ഇടുക്കിയില്‍ കുടിയേറ്റത്തിനൊപ്പം കയ്യേറ്റവും നടന്നിട്ടുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക പ്രായോഗികമായ കാര്യമല്ല. ചാനലിലിരുന്ന് സംസാരിക്കുന്നവര്‍ തന്റെ പൂര്‍വിക പശ്ചാത്തലമൊന്നും മനസിലാക്കാത്തവരാണെന്ന് ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാറുക്കുള്ള അഡ്വ. ജയശങ്കറും,. ഇടതു നിരീക്ഷകനായ എന്‍ എം പിയേഴ്‌സണും വേദിയില്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ