General News

കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി

Sun, Apr 30, 2017

Arabianewspaper 440
കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി

കെസി വേണുഗോപാല്‍ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായും പിസി വിഷ്ണു നാഥ് എംഎല്‍എയെ സെക്രട്ടറിയായും നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് കേരളത്തിന് ദേശീയ നേതൃത്വത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കി.


നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയുടെ ചുമതലയാണ് ഇവരുവര്‍ക്കും നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷമാണ് വേണുഗോപാലിനും വിഷ്ണു നാഥിനും സ്ഥാനക്കയറ്റവും പുതിയ ചുമതലയും നല്‍കിയത്.


ഗോവയിലെ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്താന്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പരാജയപ്പെട്ടതായി ആരോപണം ഉണ്ടായിരുന്നു. കെസി വേണു ഗോപാലും ഗോവയില്‍ മന്ത്രിസഭ രൂപികരിക്കാന്‍ അവിടെ തമ്പടിച്ചിരുന്നു. എന്നാല്‍, പാര്‍്ട്ടിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല, ചെറിയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ ബിജെപി പ്രാദേശിക ചെറു കക്ഷികളെ കൂട്ടുപിടിച്ച് ഗവര്‍ണറുടെ സഹായത്തോടെ മന്ത്രി സഭ രൂപികരിച്ചുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.


കര്‍ണാടകയില്‍ ഉടനെ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ അധികാരത്തിലുള്ള കോണ്‍ഗ്രസിനെ വീണ്ടും വിജയിപ്പിച്ച് ഭരണതുടര്‍ച്ച നല്‍കുക എന്ന ദൗത്യമാണ് വേണു ഗോപാലിനും, വിഷ്ണു നാഥിനും ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്.


ദിഗ് വിജയ് സിംഗിനായിരുന്നു നേരത്തെ കര്‍ണാടകയുടെയും ഗോവയുടെയും ചുമതല. സിംഗിനെ നീക്കിയാണ് വേണു ഗോപാലിനെ ദൗത്യം എല്‍പ്പിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ