General News

ഐഎസില്‍ ചേരാന്‍ പോയ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു

Sun, Apr 30, 2017

Arabianewspaper 416
ഐഎസില്‍ ചേരാന്‍ പോയ രണ്ടു മലയാളികള്‍ കൊല്ലപ്പെട്ടു

ഭീകര സംഘടനയില്‍ ചേരാന്‍ കേരളത്തില്‍ നിന്നും പോയ രണ്ടു മലയാളികളികള്‍ കൂടി കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു., പാലക്കാട് സ്വദേശി യഹിയ എന്ന സെബാസ്റ്റ്യനും കാസര്‍കോട് സ്വദേശി അബുബക്കറുമാണ് കൊല്ലപ്പെട്ടത്.


മുഹമദ് അഷ്ഹാദ് എന്നയാളുടെ പേരിലാണ് ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. അമേരിക്കയുടെ ബോംബിംഗില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് സൂചനയുണ്ട്.


ഇതേ സംഘത്തില്‍ പെട്ട മുഹമദ് മുര്‍ഷിദും ഹഫിസുദ്ദീനും കൊല്ലെപ്പെട്ടതായി നേരത്തെ വിവരം ലഭിച്ചിരുന്നു.


കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള 22 പേരാണ് മാസങ്ങള്‍ക്കു മുമ്പ് ഭീകര സംഘടനയില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. സെബാസ്റ്റ്യനും സഹോദരനും മതം മാറിയ ശേഷമാണ് ഇവരുടെ ഭാര്യമാരായ ഫാത്തിമ എന്ന നിമിഷയും മറിയ എന്ന മെറിനുമായി വിദേശത്തേക്ക് പോയത്. ഇതില്‍ നിമിഷ ഗര്‍ഭിണിയായിരുന്നു. ഇവരെ കുറിച്ച് വിവരങ്ങളൊന്നുമില്ല.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ