General News

ബാഹുബലി 2 ആദ്യ ദിനം വാരിയത് 201 കോടി

Sat, Apr 29, 2017

Arabianewspaper 510
ബാഹുബലി 2 ആദ്യ ദിനം വാരിയത് 201 കോടി

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡിലെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി. സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ -36.54 കോടി , ആമീര്‍ ഖാന്റെ ദംഗല്‍ - 29.78 കോടി എന്നിവ പഴങ്കഥയാക്കി. ആദ്യ ദിനം ബാഹുബലിയുടെ ഹിന്ദി പതിപ്പ് 40 കോടി രൂപ വാരിക്കൂട്ടിയെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.


വിവിധ ഭാഷകളില്‍ ഇന്ത്യയില്‍ ഇറങ്ങിയ ബാഹുബലി ആദ്യ. ദിനം 145 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. യുഎസില്‍ 33 കോടിയും, ഗള്‍ഫില്‍ 11 കോടിയും, മറ്റ് രാജ്യങ്ങളില്‍ 12 കോടിയും ആദ്യ ദിനം വാരിക്കുട്ടി. 


ആദ്യ ദിനത്തില്‍ 85 കോടി നേടിയ ബാഹുബലി ഒന്നിന്റേയും 75 കോടി നേടിയ കബാലിയുടേയും റെക്കോര്‍ഡാണ് ഇതോടെ ബാഹുബലി 2 മറികടന്നത്. ലോകത്താകെ 9000 തീയ്യറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്തത്. ഇതില്‍ ആറായിരവും ഇന്ത്യയിലായിരുന്നു.


റിപ്പബ്ലിക് ഡേ ആയിരുന്നില്ല, ഈദ് ആയിരുന്നില്ല, ദിവാലിയോ ക്രിസ്തുമസോ ആയിരുന്നില്ല. പക്ഷേ, ബാഹുബലി അവധി ദിനമല്ലാതിരുന്നിട്ടും വാരിയത് ഇത്രയുമാണെങ്കില്‍ അവധി ദിനങ്ങളായ ശനിയും ഞായറും മെയ്ദിന അവധിയായ തിങ്കളാഴ്ചയും എത്ര വാരുമെന്ന് വിസ്മയ്‌ത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നു.


അവിശ്വസനീയം... അചിന്തനീയം, സങ്കല്‍പനാതീതം .. ബാഹുബലി എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു, ചരിത്രം എഴുതി .. തരുണ്‍ ആദര്‍ശ് പറയുന്നു.





Tags : Bahubali 2 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ