General News

കോടനാട് കൊല : സയന്റേത് കൂട്ടആത്മഹത്യാ ശ്രമം? അപകടത്തിനു മുമ്പെ ഭാര്യയയും മകളും കൊല്ലപ്പെട്ടിരുന്നതായും സംശയം

Sat, Apr 29, 2017

Arabianewspaper 663
കോടനാട് കൊല : സയന്റേത് കൂട്ടആത്മഹത്യാ ശ്രമം?

കോടനാട് എസ്റ്റേറ്റിലെ കൊലയും മോഷണശ്രമത്തിലും ഉള്‍പ്പെട്ട സയന്‍ എന്ന ശ്യാം പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയം. മറ്റൊരു പ്രതിയായ കനകരാജ് സേലത്ത് ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഈ അപകടവും.


 സയിനും ഭാര്യ വിനു പ്രിയയും മകള്‍ നീതുവുമായി ഓടിച്ചു വന്ന എസ് യു വി പാലക്കാടിനടുത്ത് കണ്ണാടിയില്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ലോറിയില്‍ ഇടിപ്പിച്ചു കയറ്റുകയായിരുന്നുവെന്നും ചിലര്‍ പറയുന്നു.  വിനു പ്രിയയും (27) നീതുവും (5) തല്‍ക്ഷണം മരിച്ചെങ്കിലും സയന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു, അപകടത്തില്‍ പരിക്കേറ്റ് പാലക്കാട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന സയനില്‍ നിന്ന് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ ശെല്‍വ കുമാര്‍ മൊവിയെടുത്തു. വിനു പ്രിയയയുടെയും മകള്‍ നീതുവിന്റേയും കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. വാഹാനാപകടത്തിനു മുമ്പ് ഇവര്‍ കൊല്ലപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. രണ്ടു പേരുടേയും കഴുത്തില്‍ സമാനമായ മുറിവ് കണ്ടതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.


കനകരാജ് ജയലളിതയുടെ മുന്‍ ഡ്രൈവറാണ്. ജയയുടെ പേര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്. കനകരാജും സയനും സുഹുത്തുക്കളായിരുന്നു. ശശികല ജയിലില്‍ ആയതും. അനന്തിരവന്‍ ടിടിവി ദിനകരന്‍ ഡെല്‍ഹിയില്‍ പോലീസ് പിടിയിലായതിനേയും തുടര്‍ന്ന് മുന്‍ ഡ്രൈവറായ കനകരാജ് സുഹുത്ത് സയിനുമായി ചേര്‍ന്ന് മോഷണം ആസുത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.


രണ്ടായിരം കോടിയുടെ ജ്വലറിയും മറ്റും സൂക്ഷിച്ചിട്ടുള്ള ഇവിടെ മോഷണം നടത്താന്‍ കനകരാജ് പദ്ധതിയിട്ടതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരുഹത സംശയിക്കുന്നവരാണ് ഏറെയും. മോഷണം ഇവര്‍ ക്വട്ടേഷനായി എടുത്തതാണോയെന്ന് സംശയിക്കുന്നവരുണ്ട്. ശശികല ജയിലിലായ ശേഷം ദിനകരനോ ബന്ധുക്കളോ എസ്റ്റേറ്റില്‍ വന്നിട്ടില്ല. ദിനകരന്‍ കൈക്കൂലി കേസില്‍ ഡെല്‍ഹി പോലീസിന്റെ പിടിയിലായതോടെ എസ്റ്റേറ്റില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ മാറ്റിയതാണോയെന്നും ചിലര്‍ സംശയിക്കുന്നു. മോഷണം സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ശശികലയുടെ കുടുംബം തമിഴ്‌നാട്ടില്‍ മന്നാര്‍ഗുഡി മാഫിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇവരെന്നും കനകരാജന്റെ മരണത്തില്‍ ദുരുഹത ഉണ്ടെന്നും സയിന്റെ അപകടവും സംശയിക്കേണ്ടിയിരിക്കുന്നവെന്നും ഇവര്‍ പറയുന്നു.


 സയന്റെ സുഹൃത്തായ ബിജിത്ത് ജോയി എന്നയാളാണ് മലപ്പുറം സ്വദേശിയുടെ വാഹനം വാടകയ്ക്ക് എടുത്തത്. ബിജിത് നേരത്തെ, റാഗിംഗ് കേസില്‍ ഉള്‍പ്പെട്ടയാളാണ്. ഇവരുടേത് ക്വട്ടേഷന്‍-ഹവാല സംഘമാണെന്ന് പോലീസ് പറയുന്നു. വാഹനം കാണാതായതായി ഉടമ പരാതി നല്‍കിയിരുന്നു. ഇതേടുര്‍ന്ന് അന്വേഷണം നടത്തി വരികയായിരുന്നു. ഈ വാഹനത്തിലാണ് കോടനാട് ഇവര്‍ എത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റും കയ്യുറയും എസ്റ്റേറ്റില്‍ നിന്ന് ലഭിച്ചിരുന്നു. എസ്റ്റേറ്റിലെ സിസിടിവി ക്യാമറയില്‍ വാഹനത്തിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇതേ വാഹനം പിന്നീട് നമ്പര്‍ പ്ലേറ്റ് മാറ്റി പോകുന്നതും സിസിടിവിയില്‍ ഉണ്ട്. 900 ഏക്കര്‍ വരുന്ന എസ്റ്റേറ്റില്‍ 10 കവാടങ്ങളാണുള്ളത്. ഒരോ കവാടത്തിലും സ്വകാര്യ കമ്പനിയുടെ സുരക്ഷാ ഗാര്‍ഡുകളുണ്ട്. ഇതില്‍ രണ്ടു പേരെ ഇവര്‍ ആക്രമിക്കുകയായിരുന്നു. മുഖത്ത് ഏതോ സ്േ്രപ അടിച്ചതായി രക്ഷപ്പെട്ട ഗാര്‍ഡ് കൃഷ്ണ ബഹാദുര്‍ പറഞ്ഞിരുന്നു. ഇതോടെ താന്‍ ബോധരഹിതനായി. മരിച്ച സുരക്ഷാ ഗാര്‍ഡ് ഓം ബഹാദൂറിനേയും ഇതേ രീതിയിലാണ് ഇവര്‍ ആക്രമിച്ചതെന്ന് കരുതുന്നു. വായില്‍ മാസ്‌കിംഗ് ടേപ്പ് ഒട്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്വാസം ലഭിക്കാതെ ഇയാള്‍ മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ഗുഡല്ലൂര്‍ പോലീസ് വാഹന പരിശോധനയ്ക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ ഇവരെ പിടികൂടുകയായിരുന്നു. നൈറ്റ് പട്രോളിംഗിനിടെ നടന്ന പരിശോധനയില്‍ വാഹനത്തിലുണ്ടായിരുന്ന മനോജ് എന്നയാളുടെ കൈയ്യില്‍ നിന്ന് രക്തം വരുന്നത് എന്താണെന്ന് തിരക്കിയപ്പോഴാണ് തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചത്. പരിഭ്രമം കണ്ടതിനെ തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍,. കനകരാജും, സയനും ഉന്നതങ്ങളിലുള്ളവരെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് വിട്ടയച്ചു.


സംഭവശേഷം കേരളത്തില്‍ എത്തിയ ബിജിത്തിനെ മലപ്പുറം പോലീസ് വാഹനം മോഷ്ടിച്ചെന്ന കേസില്‍ പിടിച്ചത്. വാഹനം ചിലര്‍ തട്ടിക്കൊണ്ടു പോയെന്നാണ് ബിജിത്ത് പറഞ്ഞത്. എന്നാല്‍, മൊബൈലില്‍ നിന്നുള്ള വിളികള്‍ മനസിലാക്കി ഒരോരുത്തരേയും വിളിച്ചു വരുത്തിയാണ് മലപ്പുറം എസ്പി മറ്റുള്ളവരെ പിടികൂടിയത്. കനകരാജ് ബൈക്കപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തനായ സയിന്‍ മോഷണം നടത്താന്‍ ഉപയോഗിച്ച വാഹനവുമായി ട്രക്കില്‍ ഇടിച്ചു കയറ്റി ആത്മഹത്യക്ക് ശ്രമിച്ചതായാണ് പോലീസ് കരുതുന്നത്.


കോയമ്പത്തൂരിലെ ഒരു ബേക്കരിയില്‍ ജോലി ചെയ്യുന്ന സയിന്‍ കനകരാജുമായി പരിചയമുണ്ടായിരുന്നു. ഇരുവരും ചേര്‍ന്നാണ് ജയലളിതയുടെ വീ്ട്ടിലെ മൊഷണം ആസൂത്രണം ചെയ്‌തെന്ന് പോലീസ് കരുതുന്നു. മറ്റു പ്രതികളായ എല്ലാവരും സയന്റെ പരിചയക്കാരാണ്. മനോജ്., ദീപു, സന്തോഷ് ജയേഷ്, ജംഷീര്‍ എന്നിവരാണ് പോലീസ് പിടിയിലുള്ളത് ഇതില്‍ സന്തോഷ് ക്ഷേത്ര പൂജാരിയാണ്.

Tags : Kodanadu 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ