General News

ഡിജിപി നിയമനം: സെന്‍കുമാര്‍ കോടതിയലക്ഷ്യ കേസ് നല്‍കി

Sat, Apr 29, 2017

Arabianewspaper 441
ഡിജിപി നിയമനം:  സെന്‍കുമാര്‍ കോടതിയലക്ഷ്യ കേസ് നല്‍കി

തന്നെ പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ഡിജിപി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. സര്‍ക്കാരിനെ നേരിട്ട് പ്രതിയാക്കാതെ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ വ്യക്തിപരമായി പേരെടുത്ത് പരാമര്‍ശിച്ചാണ് സെന്‍കുമാറിന്റെ കേസ്.


തനിക്ക് നഷ്ടപ്പെട്ട സേവന കാലം തിരികെ ലഭിക്കണമെന്നും ഇതിനായി കാലാവധി പുതുക്കി നിശ്ചയിക്കണമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഡിജിപിയായി തിരെകെ നിയമിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ച് ഒരാഴ്ച കാത്തിരുന്ന ശേഷമാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.


വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉത്തരവ് നടപ്പിലാകാതെ നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്ന സെന്‍കുമാറിന്റെ അഭിഭാഷകരിലൊരാളായ അഡ്വ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടുന്നു,. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിയമ സെക്രട്ടറി ഉപദേശം നല്‍കിയിട്ടും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശംതേടാനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്.


സെന്‍കുമാറിനെ നിയമിക്കണമെന്ന കോടതി ഉത്തരവ് വന്ന നിമിഷം മുതല്‍ നിലവിലെ പോലീസ് മേധാവിയായ ലോക്‌നാഥ് ബഹ്‌റ സാങ്കേതികമായി ക്രമസമാധാന ചുമതലയുള്ള ഡിജിപി അല്ലാതായെന്നും സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ഡിജിപി ഇല്ലാത്ത അവസ്ഥയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.


തന്നെ പോലീസ് മേധാവി സ്ഥാനത്തും നിന്നും നീക്കാന്‍ വ്യാജ രേഖകള്‍ ചമച്ചത് അന്ന് അഡീഷണല്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയാണെന്ന് സെന്‍കുമാര്‍ വാദിക്കുന്നു. തന്നെ ഡിജിപിയായി തിരിച്ച് നിയമിക്കാതിരിക്കാന്‍ സാധ്യമായ എല്ലാം നളിനി നെറ്റോ ചെയ്യുമെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.


സുപ്രീം കോടതി ഉത്തരവ് നടപ്പിലാകാത്ത കര്‍ണാടക ചീഫ് സെക്രട്ടടറിക്ക് കോടതിയലക്ഷ്യ കേസില്‍ ഒരു മാസം ജയില്‍ ശിക്ഷ വിധിച്ച മുന്‍ കേസ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


തന്നെ ഡിജിപിയായി നിയമിക്കണമെന്ന നിര്‍ദ്ദേശിക്കുന്ന സുപ്രീം കോടതി വിധിയുടെ പകര്‍പ്പുമായി കഴിഞ്ഞ ദിവസം സെന്‍കുമാര്‍ നിയമ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍, കേസ് സുപ്രീം കോടതിയില്‍ വാദിച്ച ഹരീഷ് സാല്‍വെയുടെ ഉപദേശം തേടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.


കോടതിയലക്ഷ്യ നടപടി ക്ഷണിച്ചു വരുത്തുകയും ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുകയുമായിരിക്കും ഫലമെന്ന് നിയമവിദഗ്ദ്ധരില്‍ പലരും വിലയിരുത്തുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ