General News

ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടു, മറ്റൊരു പ്രതിക്ക് ഗുരുതര പരിക്ക്

Sat, Apr 29, 2017

Arabianewspaper 541
ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടു, മറ്റൊരു പ്രതിക്ക് ഗുരുതര പരിക്ക്

തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഊട്ടിക്കടുത്തുള്ള കോടഗിരിയിലെ കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല ചെയ്യപ്പെട്ട കേസിലെ എട്ട് പേരടങ്ങിയ സംഘത്തിലെ രണ്ടു പേര്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ അപകടം പിണഞ്ഞു. ഇതില്‍ ഒരു പ്രതി ബൈക്കപകടത്തില്‍ മരിച്ചു, മറ്റേയാള്‍ കുടുംബവുമായി കാറില്‍ വരുമ്പോള്‍ അപകടം . ഭാര്യയും മകളും മരിച്ചു,


എട്ട് പേരടങ്ങുന്ന മലയാളി സംഘമാണ് കോടനാട് എസ്റ്റേറ്റില്‍ മോഷണം നടത്തിയത്. ഇവരെ പോലീസ് പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്താല്‍ പുറത്തിറങ്ങി. എന്നാല്‍, ഇവരില്‍ പ്രമുഖര്‍ തൊട്ടു പിന്നാലെ അപകടത്തില്‍ പെട്ടതില്‍ ദുരുഹതയേറുകയാണ്.


വെള്ളിയാഴ്ച രാത്രി സേലത്തിനടുത്ത് ആത്തൂരിലാണ് മുഖ്യുുപ്രതി കനകരാജ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍ വന്നിടിക്കുകയായിരുന്നു. ജയലളിതയുടെ എസ്റ്റേറ്റിലെ മുന്‍ ഡ്രൈവറായിരുന്നു കനകരാജ്.


മറ്റൊരു പ്രതിയായ സയന്‍ സഞ്ചരിച്ചിരുന്ന കാര്‍ ശനിയാഴ്ച രാവിലെ പാലക്കാട് കണ്ണാടിയില്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സയന്റെ ഭാര്യ വിനുപ്രിയയും (27)മകള്‍ (നീതു(5) വും തല്‍ക്ഷണം മരിച്ചു, ഗുരുതരമായി പരിക്കേറ്റ സയന്റെ നില അപകടകരമായി തുടരുന്നു.


ഏപ്രില്‍ 24 നാണ് കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ നേപ്പാളി ഗൂര്‍ഖയായ ഓം ബഹാദുര്‍ കൊല്ലപ്പെടുന്നത്. മോഷണ ശ്രമത്തിനിടെ ഇയാള്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സഹായിയാ കൃഷ്ണ ബഹാദൂര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.


മോഷണ ശ്രമത്തിനു പിന്നാലെ കനകരാജിനെയും കൂട്ടരേയും ഗൂഡല്ലൂര്‍ പോലീസ് പിടികൂടി. എന്നാല്‍, ഉന്നത സ്വാധീനം ഉപയോഗിച്ച് ഇവര്‍ പുറത്തിറങ്ങി. പിന്നീട് പതിനൊന്നു പേരെ പോലീസ് വീണ്ടും പിടികൂടി. ഇവരില്‍ ഏഴു പേര്‍ മലയാളികളാണ്. ഇവര്‍ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് കരുതുന്നു.


ജയലളിതയുടെ മരണ ശേഷം ശശികലുടെ മന്നാര്‍ഗുഡി മാഫിയയാണ് എസ്റ്റേറ്റ് മേല്‍ നോട്ടം നില്‍വഹിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ശശികലയുടെ അനന്തിരവന്‍ ടിടിവി ദിനകരന്‍ ഡെല്‍ഹി ക്രൈംബ്രാഞ്ചിന്റെ പിടിയിലായതും ഇയാള്‍ക്ക് ഇടനില നിന്നത് മലയാളിയായ സുകേഷ് ആണെന്നതും ഈ കേസുമായി ബന്ധവുണ്ടെന്ന സൂചനകള്‍ പോലീസിന് നല്‍കുന്നു.


ദിനകരന് ഹവാല ഇടപാടിലൂടെ പണം നല്‍കിയത് കേരളത്തില്‍ നിന്നുള്ള ംസഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ ഇരിക്കെയാണ് കോടനാട് എസ്റ്റേറ്റിലെ കൊലപാതകവും മോഷണ ശ്രമവും പുറത്ത് വരുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ