General News

കൂട്ടബലാല്‍സംഗ കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രിക്ക് ജാമ്യം നല്‍കിയ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

Sat, Apr 29, 2017

Arabianewspaper 437
കൂട്ടബലാല്‍സംഗ കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രിക്ക് ജാമ്യം നല്‍കിയ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി മന്ത്രിയായിരുന്ന ഗായത്രി പ്രജാപതി കൂട്ട ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം നല്‍കിയ സംഭവത്തില്‍ പോക്‌സോ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍,


ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റിലായ പ്രതിക്ക് നിയമത്തിന് പുറത്തുളള വിവിഐപി പരിഗണന നല്‍കിയെന്നാണ് കേസ്. ഹൈക്കോടതിയാണ് വിഷയത്തില്‍ ഇടപെട്ട് ജഡ്ജിക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്.


പീഡനത്തിരയായ യുവതിയുടെ പരാതിയിലാണ് കേസ്. രണ്ടു വര്‍ഷക്കാലം ഭീഷണിപ്പെടുത്തി തന്നെ പീഡിപ്പിക്കുകയും പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ലൈംഗിക പീഡനത്തിന് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് കേസ്.


അറസ്റ്റിലായ പ്രതിക് പോക്‌സോ കോടതി ജഡ്ജി ഓം പ്രകാശ് മിശ്ര ജാമ്യം അനുവദിച്ചു. ഇതിനെതിരെ യുപി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായ പ്രജാപതി സാക്ഷികളെ സ്വാധീനിക്കുമെന്ന് അറിവുള്ള ജഡ്ജി ഗുരുതരമായ ക്യത്യവിലോപമാണ് പോക്‌സോ നിയമങ്ങള്‍ അട്ടിമറിച്ച് ജാമ്യം നല്‍കുക വഴി ചെയതതെന്ന് ഹൈക്കോടകതി പറഞ്ഞു.


പോക്‌സോ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി മരവിപ്പിച്ചു,. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന വസ്തുത പോക്‌സോ കോടതി ജഡ്ജി വിസ്മരിച്ചെന്നും പ്രതിയുടെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റത്തിന്റെ ഗൗരവം പോക്‌സോ ജഡ്ജി മുഖവിലയ്ക്ക് എടുത്തില്ലെന്നും ഹൈക്കോടതി കണ്ടെത്തി.


യുപി തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിക്ക് എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍., മന്ത്രി ഒളിവില്‍ പോയതായി പോലീസ് പറയുകയായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാനും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനും പ്രജാപതി എത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സുപ്രീം കോടതിയാണ് മന്ത്രിയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവിട്ടത്.


പക്ഷേ, യുപിയില്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷമാണ് പ്രജാപതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ മന്ത്രിയായിരുന്നിട്ടും സമാജ് വാദി പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടിട്ടും പ്രതിയായ മുന്‍ മന്ത്രിക്ക് കോടതികളില്‍ നിന്നു പോലും വഴിവിട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഒരു കാരണവസാലും അനുവദിച്ച് നല്‍കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. അമേഠിയില്‍ നിന്നും മത്സരിച്ച പ്രജാപതി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്ജാപതിയുടെ ആറു സഹായികളും അറസ്റ്റിലായിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ