General News

സത്യം പുറത്തു വരും, തെറ്റുകാരനല്ല -വദ്ര

Sat, Apr 29, 2017

Arabianewspaper 448
സത്യം പുറത്തു വരും, തെറ്റുകാരനല്ല -വദ്ര


ഹരിയാനയിലെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുകളില്‍ 50 കോടി അനധികൃതമായി സമ്പാദിച്ചെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നും സത്യം പുറത്തു വരുമെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും റോബര്‍ട്ട് വദ്ര.


ഭൂമി ഇടപാട് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ദിന്‍ഗ്ര കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഹരിയാന മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. 2008 ല്‍ നടന്ന ഇടപാടുകളില്‍ റോബര്‍ട്ട് വാദ്ര ഒരു രൂപ പോലും ചെലവാക്കതെ 50 കോടി തട്ടിയെടുത്തുവെന്ന് കമമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


വദ്രയുടെ മുഖ്യ ഓഹരി പങ്കാളിത്തമുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ പേരിലാണ് അനധികൃത ഇടരപാടിലൂടെ കോടികള്‍ സമ്പാദിച്ചത്. ഓംകാരേശ്വര്‍ പ്രോപര്‍ട്ടീസ് എന്ന കമ്പനിയുടെ ഉടമസ്ഥതിയിലുണ്ടായിരുന്ന കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി സ്‌കൈലൈറ്റിന് കൈമാറുകയായിരുന്നു. ഈ ഭൂമി പിന്നീട് വാണിജ്യ ആവശ്യത്തിനായി മാറ്റി നല്‍കി.


ഈ ഭൂമി പിന്നീട് സ്‌കൈലൈറ്റ് വന്‍ തുകയ്ക്ക് ഡിഎല്‍എഫ് എന്ന വന്‍കിട ബില്‍ഡര്‍ക്ക് മറിച്ച് നല്‍കി. ഓങ്കേരേശ്വര്‍ എന്ന കമ്പനിക്ക് വാദ്രയുടെ കമ്പനി ഒരു രൂപ പോലും നല്‍കിയതായി രേഖകളില്ല. ഈ ഭുമി വന്‍ തുകയ്ക്ക് ഡിഎല്‍ഫിന് കൈമാറി 50 കോടി രൂപ വാങ്ങിയതായി രേഖയുണ്ട്.


വാദ്രയുടെ പേരില്‍ ഹരിയാനയില്‍ നടത്തിയ ഇരുപതോളം ഭുമി ഇടപാടുകള്‍ ഹരിയാന സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണ്. 2010 ല്‍ ഭാര്യ പ്രിയങ്ക ഗാന്ധിയും ഇതേ പോലെ ഭൂമി കൈമാറ്റം നടത്തിയത് കമ്മീഷന്‍ അന്വേഷിച്ചു വരികയാണ്. എന്നാല്‍,. തന്റെ ഭൂമി ഇടപാടുകള്‍ക്ക് വാദ്രയുമായി ബന്ധമില്ലെന്ന് പ്രിയങ്ക വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു.


കമ്മീഷനെ നിയമിച്ചത് ഭരണ ഘടനാ ലംഘനമാണെന്ന് കാണിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കമ്മീഷന്‍ രിപ്പോര്‍ട്ട് പുറത്തു വിടരുതെന്നും ഹൂഡ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ കോടതിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു ശേഷമാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം ചോര്‍ന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ