General News

തെറ്റു പറ്റി, ആത്മപരിശോധന നടത്തും -കേജ് രിവാള്‍

Sat, Apr 29, 2017

Arabianewspaper 540
തെറ്റു പറ്റി, ആത്മപരിശോധന  നടത്തും -കേജ് രിവാള്‍

പരാജയങ്ങള്‍ക്ക് പഴിചാരിയിട്ട് കാര്യമില്ലെന്നും തെറ്റു പറ്റിയെന്നും വീഴ്ചകള്‍ പരിശോധിക്കുമെന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ പറഞ്ഞു, ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ശേഷം ആദ്യമായാണ് കേജ് രിവാള്‍ പരാജയത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നത്. ബിജെപിക്ക് അഭിനന്ദനം അറിയിച്ച് ട്വിറ്ററില്‍ കുറിച്ചിരുന്നു.


എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പറയുന്നതു പോലെ ഡെല്‍ഹിയില്‍ ബിജെപി വന്‍ വിജയം നേടുകയാണെങ്കില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയാകുമെന്നും
 ഇങ്ങിനെയായല്‍ തങ്ങള്‍ വന്‍ പ്രക്ഷോഭം നടത്തുമെന്നും കേജ് രിവാള്‍ വെട്ടെണ്ണലിനു മുമ്പു പറഞ്ഞിരുന്നു. എന്നാല്‍,  ബിജെപി തൂത്തുവാരുന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ കേജ് രിവാള്‍ നിശബ്ദനായിരുന്നു. ഇപ്പോള്‍ പരാജയത്തിന്റെ കാരണം തേടുമെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.


ജനങ്ങള്‍ക്ക് അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കണം,. ഇതില്‍ കുറവുണ്ടാകാന്‍ രപാടില്ലെന്നും കേജ് രിവാള്‍ പറഞ്ഞു, പാര്‍ട്ടി നേതൃത്വത്തിനെതിരെ എംഎല്‍എമാരും മറ്റു അണികളും രംഗത്ത് എത്തിയതും. ഇരട്ട പദവി വിഷയത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ആംആദ്മി പാര്‍്ട്ടിയുടെ ഇരുപതോളം എംഎല്‍എമാര്‍ക്കെതിരെ ആയോഗ്യരാക്കി ശിക്ഷണ നടപടികള്‍ എടുക്കുമെന്ന സൂചനകള്‍ക്കിടയിലുമാണ് കേജ് രിവാളിന്റെ യൂടേണ്‍ പ്രസ്താവന എത്തുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ