General News

സൗമ്യ വധം : കേരള സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി തള്ളി

Fri, Apr 28, 2017

Arabianewspaper 545
സൗമ്യ വധം : കേരള സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി തള്ളി

സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദചാമി്ക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി നടപടി ജീവപര്യന്തമാക്കിയ നടപടി സുപ്രീം കോടതി വീണ്ടും ശരിവെച്ചു. ഗോവിന്ദ ചാമിക്ക് നല്‍കിയ വധ ശിക്ഷ നേരത്തെ തന്നെ റദ്ദു ചെയ്ത സുപ്രീം കോടതി നടപടിയെ ചോദ്യം ചെയ്താണ് കേരള സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നത്.


സുപ്രീം കോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജിയില്‍ വാദം കേട്ട് വിധി പ്രസ്താവിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോസ്‌തൊഗി ഉള്‍പ്പടെയുള്ളവരാണ് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായത്. ഇതോടെ ഗോവിന്ദ ചാമി ജീവപര്യന്തം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. സാക്ഷി മൊഴികളുടെ അഭാവത്തിലാണ് വധ ശിക്ഷ ഒഴിവായത്. വധ ശിക്ഷ പുനസ്ഥാപിക്കണമെന്ന ഹര്‍ജിയാണ് കേരള സര്‍ക്കാര്‍ നല്‍കിയത്.


എന്നാല്‍, ബലാല്‍സംഗം തെളിഞ്ഞതിനാല്‍ ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും. കൊലപ്പെടുത്തിയെന്ന വാദം തെളിയിക്കാന്‍ പ്രോസിക്യഷന് കഴിഞ്ഞ്‌ല്ലെന്ന് സുപ്രീം കോടതി പറഞ്ഞു, പ്രതിക്കു വേണ്ടി ബി ആളുരാണ് ഹാജരായിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ