General News

മണിയുടെ പ്രസംഗത്തിനെതിരെ ഹൈക്കോടതി

Fri, Apr 28, 2017

Arabianewspaper 401
മണിയുടെ പ്രസംഗത്തിനെതിരെ ഹൈക്കോടതി

കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി. മന്ത്രി എം എം മണി അടിമാലിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചത്. മണിയുടെ പ്രസംഗം ഗൗരവതരമാണ്. ഈ സംസ്ഥാനത്ത് എന്താണ് നടക്കുന്നത് ഇവിടെ പോലീസ് മേധാവി എന്നൊരാളില്ലേ എന്നും ഹൈക്കോടതി ചോദിച്ചു


മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെയാണ് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മണിയുടെ പ്രസംഗത്തെ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ ജനറലാണ് ഹാജരായത്. സ്ത്രീകള്‍ക്കെതിരെ മണി ഒന്നും പറഞ്ഞില്ലെന്നും മാധ്യമ പ്രവര്‍ത്തരെ കുറിച്ചാണ് പരാമര്‍ശിച്ചതെന്നായിരുന്നു സര്ക്കാര്‍ അഭിഭാഷകന്റെ വാദം.


എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ മനുഷ്യരല്ലെയെന്നും അവര്‍ക്കെതിരെ എന്തും ആകാരമോയെന്നും അവര്‍ക്കും പൗരവകാശങ്ങള്‍ ഇല്ലേയെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ പോലീസ് മേധാവിയും സര്‍ക്കാരും നിലപാട് അറിയക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags : MM Mani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ