Film review News

ബാഹുബലി 2 ക്ലാസ് , ചരിത്രം

Fri, Apr 28, 2017

Arabianewspaper 4244
ബാഹുബലി 2 ക്ലാസ് , ചരിത്രം

ബാഹുബലി 2 ന് പ്രേക്ഷകര്‍ ഇരു കൈയും നീട്ടീ സ്വീകരണം നല്‍കി, ചിത്രം കാണാനായി മാസങ്ങളായി കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കിയില്ല. മൂന്നു മണിക്കൂര്‍ദൈര്‍ഘ്യമുള്ള ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു പുതിയൊരനുഭവം ആണ് രാജമൗലി നല്‍കുന്നതെന്ന്.


ചിത്രം കണ്ടില്ലെങ്കില്‍ ചരിത്രമാകുന്ന സംഭവത്തിന് നേര്‍ സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ചിട്ടും ഇതു കാണാതെ പോകുമെന്നും ഇവര്‍ ഒരു പോലെ പറയുന്നു.ലോകമെമ്പാടും 9,000 തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ബാഹുബലി ആദ്യ ദിനം തന്നെ 100 കോടി ബോക്‌സ് ഓഫീസ് കളക്ഷനാണ് ലക്ഷ്യമിടുന്നത്. ആയിരം കോടി വാരുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന ബഹുമതിയും ബാഹുബലി നേടുമെന്നും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ വിലയിരുത്തുന്നു


ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായാണ് രണാം ഭാഗം തുടങ്ങുന്നത്. നായകനും നായികയ്ക്കും അപ്പുറം, രമ്യാക്യഷ്ണന്‍ അവതരിപ്പിക്കുന്ന ശിവകാമിയും സത്യരാജിന്റെ കട്ടപ്പയും വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കഥപാത്രങ്ങളായി രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു,


കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരത്തേക്കാളും സിനിമയുടെ സാങ്കേതിക മികവിനും താരങ്ങളുടെ അഭിനയത്തിനും സംവിധാനത്തിനുമാണ് പ്രേക്ഷകര്‍ മാര്‍ക്കു നല്‍കിയിരിക്കുന്നത്.


ബാഹുബലി ഒന്നാം ഭാഗം ഒന്നുമല്ല. രണ്ടാം ഭാഗം എല്ലാ പ്രതീക്ഷള്‍ക്കുമപ്പുറമാണെന്നും ചിലര്‍ പറയുന്നു. മൂന്നുമണിക്കൂര്‍ നീളുന്ന ചിത്രത്തില്‍ ബോറടിപ്പിക്കുന്നതോ വലിച്ചു നീട്ടുന്നതോ ഒന്നുമില്ല. പകയും യുദ്ധവും നിറഞ്ഞ സീനുകള്‍ ചിത്രത്തില്‍ കുടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നു.


പ്രണയം പേരിന് മാത്രം, കോമഡി, വളിപ്പ് എന്നിവ ലവലേശമില്ല. ഗൗരവത്തോടെ സിനിമ കണ്ടിറങ്ങുന്നവര്‍ തങ്ങള്‍ മറ്റേതോ ലോകത്ത് നിന്നും വന്നിറങ്ങിയ പോലെ ഫീലിംഗിലാണ്.


കഥയും സാങ്കേതിക മികവും ഒരു സിനിമയ്ക്ക് മാര്‍ക്കിടാന്‍ പ്രേരിപ്പിക്കുന്നു എന്നതിലാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയം. തെലുങ്കു ചിത്രങ്ങളിലെ പതിവ് അവിശ്വസനീയ കാഴ്ചകള്‍ ഒന്നും തന്നെ ഇല്ല.


മലയാളി കൂടിയായ സാബു സിറിള്‍ എന്ന കലാ സംവിധായകന് ഒരു ഓസ്‌കര്‍ അംഗീകാരത്തിന് സാദ്ധ്യത കല്‍പിക്കുന്ന ചിത്രമാണിത്. സാങ്കേതിക മികവിനും ഇത് പരിഗണിക്കപ്പെടാം.. ലോക സിനിമയില്‍ ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന രണ്ടാം ഓസ്‌കര്‍ പുരസ്‌കാരമായി ഇതു പക്ഷേ മാറിയേക്കാം.


 

Tags : Bahubali 2 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ