General News

നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

Thu, Apr 27, 2017

Arabianewspaper 693
നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു

പ്രമുഖ തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു. 71 വയസായിരുന്നു. കുറച്ചു നാളായി ചികിത്സയിലായിരുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗ ബാധ മൂവം ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു,


മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച വിനു ചക്രവര്‍ത്തി ആയിരത്തോളം ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


സഹനടനായും വില്ലനായും പോലീസ് വേഷങ്ങളിലുമാണ് വിനു തിളങ്ങിയത്. ജീവിതത്തിലും പോലീസ് ഓഫീസറായി കരിയര്‍ തുടങ്ങിയ വിനു ചക്രവര്‍ത്തി അഭിനയ മോഹവുമായി കോടമ്പാക്കത്ത് എത്തുകയായിരുന്നു.


സംവിധായകനായും തിരക്കഥ കൃത്തായും തിളങ്ങിയിട്ടുള്ള വിനു ചക്രവര്‍്ത്തിയാണ് സില്‍ക് സ്മിതയെ ചലച്ചിത്ര ലോകത്തേക്ക് എത്തിച്ചത്.


സംഘം, മേലേപ്പറമ്പില്‍ ആണ്‍വീട്, കമ്പോളം, ലേലം, തെങ്കാശിപ്പട്ടണം, എന്നിവയുള്‍പ്പെടെ മുപ്പതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ