Local News

ചിരിക്കൊപ്പം ചിന്തിപ്പിച്ചും ക്രിസോസ്റ്റം നൂറിന്റ നിറവില്‍

Thu, Apr 27, 2017

Arabianewspaper 3287
ചിരിക്കൊപ്പം ചിന്തിപ്പിച്ചും ക്രിസോസ്റ്റം നൂറിന്റ നിറവില്‍

വാക്കും പ്രവൃത്തിയും പത്തരമാറ്റ് സ്വര്‍ണത്തിന്റെ തിളക്കത്തിലാക്കിയ മഹാ ഇടയന് നൂറാണ്ടിന്റെ തിളക്കം. മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ വലിയ മെത്രോപ്പൊലിത്തയ്ക്ക് വ്യാഴ്വാഴ്ച നൂറു വയസ് പൂര്‍ത്തിയായത് വിശ്വാസി സമൂഹത്തിനൊപ്പം നാടും ലോകമെമ്പാടുമുള്ള മലയാളികളും ആദരവും ആശംസകളും നല്‍കി ആഘോഷിച്ചു,


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആംശസയും ഇതിനൊപ്പമെത്തി. 2007 മുതല്‍ വിശ്രമജീവിതത്തിലേക്ക് മാറിയ മെത്രോപോലീത്ത ഇന്ത്യയില്‍ ഏതെങ്കിലും ഒരു സഭയുടെ പരമോന്നത പട്ടം അലങ്കരിച്ച് ഏറ്റവും അധികകാലം സേവനം അനുഷ്ഠിച്ച മാഹാ ഇടയാനാണ്.


1918, ഏപ്രില്‍ 27 ന് ല്‍ പത്തനം തിട്ടയിലെ ഇരവിപേരൂരിലെ കലമണ്ണില്‍ ജനിച്ച ക്രിസോസ്റ്റം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ യുസി കോളേജില്‍ നിന്ന് ബിരുദം നേടി,. ബാംഗ്ലൂരിലും തുടര്‍ന്ന് കാന്റര്‍ബറിയിലും ദേവശാസ്ത്രത്തില്‍ പഠനം നടത്തി.


1944 ല്‍ നാട്ടില്‍ തിരിച്ചെത്തി ശെമ്മാശ പട്ടം നേടി. 1953 ല്‍ എപിസ്‌കോപ പദവി ലഭിച്ചു, തുടര്‍ന്ന് വിവിധ ഭദ്രാസനങ്ങളില്‍ ബിഷപ്പായി പ്രവര്‍ത്തിച്ചു, മികച്ച നര്‍മ ബോധമായിരുന്നു ക്രിസോസ്റ്റം തിരുമേനിയുടെ ആകര്‍ഷണ യന്ത്രവും ചിലപ്പോഴെല്ലാം ആയുധവും.


പ്രസംഗങ്ങളില്‍ ആളുകളെ പിടിച്ചിരുത്തുന്ന നര്‍മ സംഭാഷണ ശൈലികൊണ്ട് വചനങ്ങള്‍ അദ്ദേഹം ലളിത വത്കരിച്ച് വിശ്വാസികളുടേയും നാട്ടുകാരുടേയും ഇടയിലേക്ക് എത്തിച്ചു.


കേരളത്തിന്റെ മത-സാംസ്‌കാരിക രംഗത്ത് നവോത്ഥാന നായകന്റെ റോളിലാണ് അദ്ദേഹം ഇടപെട്ടിരുന്നത്. സമൂഹത്തിന്റെ തെറ്റുകളും അപഥ സഞ്ചാരങ്ങളും തിരുത്തി നേര്‍വഴിക്ക് നയിക്കുന്ന മാഹാ ഇടയാനായാണ് ക്രിസോസ്റ്റം തിരുമേനിയുടെ ഇടപെടലുകള്‍.


സഭകള്‍ക്കുള്ളിലെ അനൈക്യം അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. ഇതിന് അറുതി വരുത്താനുള്ള ഇടപെടുലുകളും നിരവധി നടത്തി. ചിരിയിലൂടെ നന്മ പ്രകാശിപ്പിക്കണമെന്ന വലിയ സന്ദേശമാമ് നൂറിന്റെ നിറവിലും അദ്ദേഹത്തിന് പറയാനുള്ളത്. അസത്യത്തിന്റെ പ്രചാരകന്‍മാരായി വലിയൊരു സമൂഹം മാറുന്നത് വേദനയോടെയാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം പറയുന്നു.


മാധ്യമങ്ങള്‍ അസത്യത്തെ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വേദനയുണ്ടാകുന്നതായും ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പത്രപ്രവര്‍ത്തകനാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പത്തനം തിട്ട പ്രസ്‌ക്ലബ് നല്‍കിയ ആദരവില്‍ പങ്കടെുത്ത് സംസാരിക്കവെ പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ