Sports News

ഗംഭീറും ഉത്തപ്പയും ചേര്‍ന്ന് ഒരുക്കിയ വിജയം

Thu, Apr 27, 2017

Arabianewspaper 1707
ഗംഭീറും ഉത്തപ്പയും ചേര്‍ന്ന് ഒരുക്കിയ വിജയം

കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്ലിലെ പോയിന്റ് ടേബിളില്‍ വീണ്ടും മുന്നിലെത്താന്‍ അവസരം ഒരുക്കിയത് റോബിന്‍ ഉത്തപ്പയും നായകന്‍ ഗൗതം ഗംഭീറും. 47 പന്തില്‍ നിന്ന് 87 അടിച്ചെടുത്ത ഉത്തപ്പയും, 46 പന്തില്‍ നിന്ന് 62 റണ്‍ നേടി.യ ഗംഭീറുമാണ് വിജയമൊരുക്കിയത്.


റൈസിംഗ് പൂനെ സൂപര്‍ജെയന്റ്‌സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്താന്‍ കൊല്‍കൊത്തയ്ക്ക് അവസരമൊരുക്കിയത് ഇവരുടെ ബാറ്റിംഗ് ആണ്.


പൂനെ നേടിയ അഞ്ചിന് 182 റണ്‍സ് എന്ന സ്‌കോറിനെ മരികടക്കാന്‍ കൊല്‍കൊത്തയ്ക്ക് 18.1 ഓവര്‍ മതിയായിരുന്നു. സുനില്‍ നാരയിന്‍ (16) പുറത്തായെങ്കിലും ഗംഭീറും ഉത്തപ്പയും ചേര്‍ന്ന് വിജയം ഒരുക്കി. ഇരുവരും വിജയത്തിന് അടുത്ത് എത്തിയപ്പോള്‍ പുറത്തായെങ്കിലും ഡാരന്‍ ബ്രാവോയ്ക്കും (6), മനീഷ് പാണ്ഡെ(0) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.  നേരത്തെ,. അജിങ്കെ രഹാനെ (46), രാഹുല്‍ ത്രിപാഠി( 38), സ്റ്റീവ് സ്മിത്ത് ( 51 -നോട്ടൗട്ട്) എന്നിവര്‍ക്കൊപ്പം എം എസ് ധോണി ( 23) യും മികവു കാട്ടി.

Tags : IPL 10 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ