Entertainment News

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും, ഇറങ്ങും മുമ്പ് 'റിവ്യു' പുറത്ത്

Thu, Apr 27, 2017

Arabianewspaper 2126
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന് അറിഞ്ഞാല്‍ ഞെട്ടും, ഇറങ്ങും മുമ്പ് 'റിവ്യു' പുറത്ത്

ബാഹുബലി കണ്‍ക്ലൂഷന്‍ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ ചിത്രത്തിന്റെ ഫാന്‍ രിവ്യു പുറത്ത്. ചിത്രം സെന്‍സര്‍ ചെയ്യാനായി കണ്ട അംഗങ്ങളിലൊരാളാണ് ആവേശത്തോടെ ബാഹുബലിയുടെ ഫാന്‍ റിവ്യു നടത്തിയത്.


ചിത്രം മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ട്. ഒരോ ഫ്രയിമും ഒന്നിനൊന്ന് മെച്ചം. കത്രിക വെയ്ക്കാനായി ഒരു സീന്‍ പോലും ഇല്ല. ചിത്രം പൂര്‍ണമായി അണിയറ ശില്‍പികള്‍ പോലും കണ്ടിട്ടില്ല. സംവിധായകനും, എഡിറ്ററും ഉള്‍പ്പെടെ കുറച്ചു പേര്‍ മാത്രം.


സംഘട്ടന രംഗങ്ങള്‍ ദൈര്‍ഘ്യമേറിയതാണ്. എന്നാല്‍ ഒരു സീന്‍ പോലും ബോറടിക്കില്ല. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന യുദ്ധ രംഗങ്ങളാണ് ഇതിലൊന്ന്. മെല്‍ ഗിബ്‌സണിന്റെ ഹാക്‌സാ റിഡ്ജ്. റിച്ചാര്‍ഡ് ആറ്റന്‍ ബൊറൊയുടെ എ ബ്രിഡ്ജ് ടൂ ഫാര്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന യുദ്ധ രംഗങ്ങളാണുള്ളത്.


പ്രഭസും, റാണ ഡംഗുബതിയുമായുള്ള സംഘര്‍ഷ സീനുകള്‍ ഹൃദയം നിലച്ചു പോകുന്ന രംഗങ്ങളാണ്. കടിപിടികൂടാനായി പുറത്തിറക്കും മുമ്പ് കൂട്ടിനുള്ളില്‍ കിടന്നു ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്.


കട്ടപ്പ ബാഹുൂബലിയെ കൊന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം ഞെട്ടിക്കുന്നതും അവിശ്വസനീയവുമാമെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ, താന്‍ അത് വെളിപ്പെടുത്തുന്നില്ല. ബാഹുബലി 2 ഇന്ത്യന്‍ സിനിമയെ ലോക സിനിമ ഭൂപടത്തില്‍ മികച്ച സ്ഥാനം നല്‍കുന്നതാകും.


ചിത്രം കണ്ടപ്പോള്‍ ആഹ്‌ളാദം തോന്നിയെന്നും എന്നാല്‍, ബാഹുബലിയുടെ കഥ ഇതോടെ അവസാനിച്ചല്ലോ എന്നോര്‍ത്ത് ദുഖവും തോന്നിയെന്ന് പേരുവ ളെുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗം പറഞ്ഞു,. മുംബൈയില്‍ നിന്നിറങ്ങുന്ന ഡിഎന്‍എ എന്ന പത്രമാണ് ഇത് പ്രസിദ്ധികരിച്ചിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ