General News

ഉത്തരാഖണ്ഡ് : വോട്ടിംഗ് യന്ത്രങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Thu, Apr 27, 2017

Arabianewspaper 734
ഉത്തരാഖണ്ഡ് : വോട്ടിംഗ് യന്ത്രങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

തോറ്റ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡെറാഡൂണ്‍ ജില്ലയിലെ വികാസ് നഗര്‍ മണ്ഡലത്തില്‍ ആറായിരം വോട്ടുകള്‍ക്ക് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ നവപ്രഭാതാണ് തന്റെ മമണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതായി ആരോപിച്ചത്.


മണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചില്ലെന്നും യന്ത്രത്തില്‍ തിരി മറി നടത്തിയതായുമാണ് നവപ്രഭാതിന്റെ പരാതി . പരാതി ഫയലില്‍ സ്വീകരിച്ച കോടതി ജില്ലാ മജിസ്‌ട്രേറ്റിനോട് വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച എല്ലാ വോട്ടിംഗ് യന്ത്രങ്ങളും സീല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.


കഴിഞ്ഞ ഫെബ്രുവരി 15 നാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി മുന്ന സിംഗ് ചൗഹാനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നവരെ ഇവ മറ്റ് തിരഞ്ഞെടുപ്പുകള്‍ക്കായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.


2002 മുതല്‍ ഇതേ മണ്ഡലത്തില്‍ മത്സരിക്കുന്ന നവപ്രഭാത് 2007 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്ന സിംഗ് ചൗഹാനോട് 5156 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതിനു ശേഷം 2009 ല്‍ ഉപതിരഞ്ഞെടുപ്പു നടന്നപ്പോള്‍ ബിജെപിയുടെ മറ്റൊരു സ്ഥാനാര്‍ത്ഥിയായ കുല്‍ദീപ് കുമാറിനോട് 596 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.


2002 ല്‍ 58 വോട്ടുകള്‍ക്കാണ് നവ് പ്രഭാത് ഇവിടെ മുന്നാ സിംഗിനെ പരാജയപ്പെടുത്തിയിരുന്നത്. ഇതിനു ശേഷം നവപ്രഭാത് വിജയിക്കുന്നത് 2012 തിരഞ്ഞെടുപ്പിലാണ്. അന്ന കുല്‍ദീപ് കുമാറിനെ 11,867 വോട്ടുകള്‍ക്ക് നവപ്രഭാത് പരാജയപ്പെടുത്തി . മന്ത്രി പദത്തിലെത്തിയ നവ പ്രഭാത് 2017 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മുന്നാ സിംഗുമായി എതിരിടുകയായിരുന്നു,. ഇക്കുറി ബിജെപി തരംഗത്തില്‍ 6418 വോട്ടുകള്‍ക്ക് നവപ്രഭാത് പരാജയപ്പെട്ടു. മുന്‍ കേന്ദ്ര മന്ത്രി ബ്രഹ്മദത്തിന്റെ മകനാണ് നവപ്രഭാത്.


ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് 594 വോട്ടുകളും നോട്ടയ്ക്ക് 467 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയായ വിപുല്‍ ജെയിന് 2412 വോട്ടുകളും ലഭിച്ചു,

Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ