General News

പിടിച്ചെടുത്ത അറുന്നൂറോളം കാറുകള്‍ ദുബായ് പോലീസ് ലേലം ചെയ്യും

Thu, Apr 27, 2017

Arabianewspaper 732
പിടിച്ചെടുത്ത അറുന്നൂറോളം കാറുകള്‍ ദുബായ് പോലീസ് ലേലം ചെയ്യും

നിയമ ലംഘനത്തിന്റെ പേരില്‍ പിടിച്ചെടുത്ത അറുന്നൂറോളം കാറുകള്‍ ദുബായ് പോലീസ് ലേലത്തില്‍ വില്‍ക്കുന്നു,. റേഞ്ച് റോവര്‍, പോര്‍ഷെ, മെഴ്‌സിഡെസ്, ബിഎംഡബ്ല്യു, ലക്‌സസ്, മിനി കൂപ്പര്‍, ജാഗ്വര്‍, ഔഡി, കാഡിലാക് തുടങ്ങിയ വിവിധ വാഹനങ്ങളാണ് ഇവിടെയുള്ളത്.


വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ മൂന്നു മാസത്തേക്കാണ് യാര്‍ഡില്‍ സൂക്ഷിക്കുക. ഇതിനു ശേഷം വാഹന ഉടമകളെ അറിയിച്ച് കൊണ്ടുപോകാന്‍ അനുവദിക്കും.


എന്നാല്‍., ഇതിനു ശേഷവും വാഹനം എടുക്കാന്‍ വരാത്തവര്‍ക്ക് മുന്നറിയിപ്പ് കത്ത് നല്‍കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലേലം ചെയ്ത് പണം മുതല്‍ക്കൂട്ടുകയുമാണ് ചെയ്യുന്നത്.


വാഹനങ്ങളുടെ വിവരങ്ങള്‍ ദുബായ് പോലീസിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 25 നു ശേഷം വാഹനങ്ങള്‍ പൊതു ലേലത്തിന് വെച്ച് വില്‍ക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ