General News

രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, മൂന്നര വര്‍ഷം കൊണ്ട് സെന്‍സെക്‌സ് 20,000 ല്‍ നിന്ന് 30,000 ല്‍

Thu, Apr 27, 2017

Arabianewspaper 665
രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഇന്ത്യന്‍ രൂപ ശക്തി പ്രാപിക്കുന്നത് തുടരുന്നു. ഓഹരി വിപണിയിലും മറ്റും പ്രകടനപരമായ അനുകൂല മാറ്റം ദൃശ്യമായ ഈ ആഴ്ചയില്‍ രൂപയുടെ മൂല്യത്തിലും വര്‍ദ്ധന രേഖപ്പെടുത്തി. ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിനു പിന്നാലെ രൂപയുടെ മൂല്യം ഉയര്‍ന്നത് സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. മൂന്നര വര്‍ഷം കൊണ്ടാണ് 20,000 ല്‍ നിന്ന് 30,000 ല്‍ സെന്‍സെക്‌സ് എത്തിയത്.


വിദേശ നിക്ഷേപകര്‍ സര്‍ക്കാര്‍ ബോണ്ടുകളില്‍ പണം നിക്ഷേപിച്ചതോടെ ഡോളര്‍ ഒഴുകി എത്തിയത് രൂപയുടെ മൂല്യത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി.


ഒരു ഡോളറിന് 14 പൈസയുടെ വ്യത്യാസമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഡോളറിനു തുല്യമായ ഇന്ത്യന്‍ രൂപ 63.98 എന്ന നിലയിലായി കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു യുഎഇ ദിര്‍ഹത്തിന് 17.47 ആയി കുറഞ്ഞിട്ടുമുണ്ട്. 2017 ആരംഭിച്ച് നാലു മാസത്തിനുള്ളില്‍ രൂപയുടെ മൂല്യത്തില്‍ ആറു ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.



ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മാറ്റം പ്രകടമായിരുന്നു. മുംബൈ ഓഹരി വിപണി സൂചിക സെന്‍സെക്‌സ് 30,000 കടന്ന് റെക്കോര്‍ഡ് ഇട്ടതും ശുഭസൂചനയാണെന്ന് കരുതുന്നു. സെന്‍സെക്‌സ് കുതിച്ചതോടെ ഇന്ത്യന്‍ ഓഹരി മേഖല രണ്ടു ലക്ഷം കോടി ഡോളറിന്റെ വിപണിയിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച രാവിലെ സെന്‍സെക്‌സ് 30,024 ല്‍ എത്തി. ബുധനാഴ്ച ഇത് 30,133 ആയിരുന്നു.


ഇതാദ്യമായാണ് സെന്‍സെക്‌സ് 30,000 നു മേല്‍ ക്ലോസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ നാലിന് ഒരു ദിവസത്തെ വിപണനത്തിനിടയില്‍ 30,000 കടന്നെങ്കിലും പിന്നീട് താഴെയെത്തി ക്ലോസ് ചെയ്യുകയായിരുന്നു, 2013 ഒക്ടോബറില്‍ സെന്‍സെക്‌സ് 19,983.16 ആയിരുന്നു. 42 മാസങ്ങള്‍ കൊണ്ട് ഇത് 30,133 ആയി മാറുകയായിരുന്നു. 120 ഓളം പ്രമുഖ കമ്പനികളുടെ വിലയില്‍ 1000 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.


 

Tags : Rupee  Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ