Entertainment News

വിനോദ് ഖന്നയ്ക്ക് സഹ പ്രവര്‍ത്തകരുടേയും ആരാധകരുടേയും അന്ത്യാഞ്ജലി

Thu, Apr 27, 2017

Arabianewspaper 1940
വിനോദ് ഖന്നയ്ക്ക് സഹ പ്രവര്‍ത്തകരുടേയും ആരാധകരുടേയും അന്ത്യാഞ്ജലി

ബോളിവുഡ് കണ്ട എക്കാലത്തേയും നിത്യ ഹരിത നായകരില്‍ ഒരാളയാ വിനോദ് ഖന്നയ്ക്ക് സഹ പ്രവര്‍ത്തകരും ആരാധകരും അന്ത്യഞ്ജലി അര്‍പ്പിച്ചു, ഇന്ത്യന്‍ സിനിമ വേദിയിലെ പുരുഷ സൗന്ദര്യ സങ്കല്പങ്ങളില്‍ ഒന്നായി മാറിയ വിനോദ് ഖന്ന അര്‍ബുദ രോഗ ബാധയ്ക്ക് മുമ്പുള്ള കാലങ്ങളില്‍ പോലും തന്റെ ലുക്ക് കാത്തു സൂക്ഷിച്ചിരുന്നു. 69 ാം വയസിലും ശരീര സൗന്ദര്യം കാത്തു സൂക്ഷിച്ച ഖന്നയെ പൊടുന്നനെയാണ് രോഗവും തുടര്‍ന്നുള്ള ചികിത്സയും അവശ നിലയിലാക്കിയത്.


2014 ല്‍ ഗുരുദാസ് പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയപ്പോഴും തുടര്‍ന്ന് പൊതുവേദികളില്‍സ പങ്കെടുക്കുമ്പോഴും തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ ഖന്ന വീഴ്ച വരുത്തിയിരുന്നില്ല. ഡബാംഗ് എന്ന സല്‍മാന്‍ ചിത്രത്തില്‍ പിതാവിന്റെ വേഷത്തില്‍ അഭിനയിക്കുമ്പോഴും ഈ ശരീര സൗന്ദര്യമികവ് അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു.


എന്നാല്‍, അര്‍ബുദ ബാധയെ തുടര്‍ന്ന് മുംബൈയിലെ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഖന്ന ആശുപത്രി വേഷത്തില്‍ ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ചിത്രം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ എഴുപതാം വയസില്‍ അദ്ദേഹത്തിന്റെ അന്ത്യ വാര്‍ത്തയും എത്തി.


മൂത്രാശയത്തിലെ അര്‍ബുദ ബാധയാണ് ഖന്നയുടെ ജീവനെടുത്തത്. മരണ വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പി്ച്ച് പ്രമുഖര്‍ നിരന്നു.








Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ