General News

വിനോദ് ഖന്ന അന്തരിച്ചു

Thu, Apr 27, 2017

Arabianewspaper 789
വിനോദ് ഖന്ന അന്തരിച്ചു

ബോളിവുഡിലെ നിത്യ ഹരിത നായകനും എംപിയുമായ വിനോദ് ഖന്ന അന്തരിച്ചു, എഴുപതു വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സിയിലായിരുന്നു.


പഞ്ചാബില്‍ നിന്നുള്ള ബിജെപി എംപിയായ വിനോദ് ഖന്ന കഴിഞ്ഞ ഏതാനും മാസങ്ങളായി അവശനിലയിലായിരുന്നു. പാര്‍ലമെന്റിലെ ബഡ്ജറ്റ് സെഷനില്‍ പങ്കെടുത്തിരുന്നില്ല.


കീമോ തെറാപ്പിക്ക് ശേഷം ശരീരം ശോഷിച്ച് അവശ നിലയിലായ വിനോദ് ഖന്നയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. ഒരു കാലത്ത് യുവാക്കളുടേയും യുവതികളുടേയും ഹരമായിരുന്ന വിനോദ് ഖന്നയെ രോഗ ബാധിതനായി അവശ നിലയില്‍ കണ്ടത് ആരാധകരെ ഞെട്ടിച്ചു,


സിനിമ അഭിനയത്തില്‍ നിന്നും വിട വാങ്ങിയ ശേഷം 1997 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിനോദ് ഖന്ന ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്ന് പഞ്ചാബിലെ ഗുര്‍ദാസ് പൂരില്‍ നിന്നും വിജയിച്ച് ലോക്‌സഭയിലെത്തി. 2002 ല്‍ വാജ് പേയി മന്ത്രി സഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു. 2009 ല്‍ പരാജയപ്പെട്ടെങ്കിലും 2014 ല്‍ വീണ്ടും വിജയിച്ചു.


1968 മുതല്‍ അഭിനയ രംഗത്ത് ഉള്ള ഖന്ന 140 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രമാണ് ഖന്നയെ പ്രശസതനാക്കിയത്. ഖുര്‍ബാനി, കുദ് രത്,. ദയവാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു,  കവിത ഖന്നയാണ് ഭാര്യ. ബോളിവുഡ് നടനും എംടിവി വിജെയുമായ രാഹുല്‍ ഖന്ന ബോളിവുഡ് നടന്‍ അക്ഷയ് ഖന്ന എന്നിവര്‍ മക്കളാണ്. ആദ്യ ഭാര്യ ഗീതാജ്ഞലിയില്‍ സക്ഷി ഖന്ന, ശ്രദ്ധ ഖന്ന എന്നീ മക്കളുമുണ്ട്.




>

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ