Entertainment News

ത്രില്ലറിന്റെ രസക്കൂട്ടുമായി വില്ലന്‍ ടീസര്‍ എത്തി

Thu, Apr 27, 2017

Arabianewspaper 2144
ത്രില്ലറിന്റെ രസക്കൂട്ടുമായി വില്ലന്‍ ടീസര്‍ എത്തി

മോഹന്‍ ലാലിന്റെ വില്ലന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് എത്തിയത്.


സംഘട്ടനങ്ങളും കൊലപപാതങ്ങളും ദുരുഹതയും നിറഞ്ഞ ചിത്രത്തിന്റെ ടീസറില്‍ ലാലിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളാണ് ഉള്ളത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലെ മദ്ധ്യവയ്‌സകന്റെയും മറ്റൊന്ന് യൗവനകാലത്തേയും ഭാവഹാവാദികള്‍ ആവാഹിച്ചതാണ് ലുക്കുകള്‍.


കൊടുംക്രൂരതയുടെ പങ്കുപറ്റിയ കൈകളുമായെത്തുന്ന പ്രതിനായകനേക്കാളും ഒരു പടി ഉയര്‍ന്ന് വില്ലത്തരം വെളിവാക്കുന്ന രൂപമാണ് പേര് അന്വര്‍ത്ഥമാക്കുന്ന സിനിമയിലേത്. അറേബ്യയിലെ മുഴുവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ക്കും എന്റെ കൈകളിലെ ചോരയുടെ മണം കഴുകി കളയാനാവില്ല - കൊല ചെയ്ത ശേഷം ഷേക്‌സിപിയറിയന്‍ കഥാപാത്രമായ ലേഡി മാക്ബത് പറഞ്ഞ വാചകങ്ങള്‍ വില്ലനിലെ ലാല്‍ കഥാപാത്രം ക്വോട്ട് ചെയ്യുന്നുണ്ട്.

Tags : Villain 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ