General News

ചെലവു കുറഞ്ഞ വിമാന യാത്ര : ഉഡാന്‍ പദ്ധതിക്ക് തുടക്കം , ഒരു മണിക്കൂര്‍ യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 2500 രൂപ

Thu, Apr 27, 2017

Arabianewspaper 702
ചെലവു കുറഞ്ഞ വിമാന യാത്ര : ഉഡാന്‍ പദ്ധതിക്ക് തുടക്കം

 2500 രൂപയ്ക്ക് വിമാനയാത്ര സാദ്ധ്യമാകുന്ന ഉഡാന്‍ ചെലവു കുറഞ്ഞ യാത്ര പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിച്ചു, സാധാരണക്കാരനും വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്,


ഉഡേ ദേശ് ക ഹര്‍ നാഗരിക് (ഉഡാന്‍ - രാജ്യത്തെ ഒരോ സാധാരണ പൗരനും പറക്കട്ടെ) എന്ന ചെലവു കുറഞ്ഞ വിമാനയാത്ര പദ്ധതിയാണ് ഇത്. രാജ്യത്തെ എല്ലാ പ്രധാന- ഇടത്തരം നഗരങ്ങളേയും ഉള്‍പ്പെടുത്തി വിമാനയാത്ര സാദ്ധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം,.


ഹിമാചലിലെ സിംലയിലെ ജമ്പര്‍ഹത്തി വിമാനത്താവളത്തിലാണ്  ഉദ്ഘാടനം കുറിച്ചത്. 


ആന്ധ്രയിലെ കടപ്പയില്‍ നിന്നും ഹൈദരബാദിലേക്കും, മഹാരാഷ്ട്രയിലെ നാന്‍ഡേഡില്‍ നിന്നും ഹൈദരബാദിലേക്കും വിമാന സര്‍വ്വീസ് വീഡിടയോ കോണ്‍ഫറന്‍സ് വഴി കടപ്പയിലേയും നാന്‍ഡെഡിലേയും വിമാനത്താവളങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


ഒരു മണിക്കൂറില്‍ താഴെയുള്ള വിമാനയാത്രയ്ക്ക് പരമാവധി 500 കിലോ മീറ്റര്‍ ദുരം വരെ 2500 രൂപയായി നിജപ്പെടുത്തിയാണ് ഈ പദ്ധതി. ഹെലികോപ്ടറ്ററില്‍ മുപ്പതു മിനിട്ടു യാത്രയ്ക്കും 2500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.


ഡെല്‍ഹിയില്‍ നിന്നും സിംലയിലേക്ക് 2012 വരെ സര്‍വ്വീസ് ഉണ്ടായിരുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സായിരുന്നു ഈ സെക്ടറില്‍ സര്‍വ്വീസ് നടത്തി വന്നിരുന്നത്. പ്രതിവര്‍ഷം രണ്ടു കോടിയോളം പേരാണ് സിംലയില്‍ വിനോദ സഞ്ചാരത്തിന് എത്തുന്നത്.


രാജ്യത്തെ 128 റൂട്ടുകളിലേക്ക് ഈ വിമാനയാത്ര പദ്ധതിയില്‍ സര്‍വ്വീസ് നടത്താന്‍ അഞ്ചു വിമാനക്കമ്പനികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 70 വിമാനത്താവളങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അലയന്‍സ് എയര്‍, എയര്‍ ഡെക്കാന്‍, സ്‌പൈസ് ജെറ്റ്, എയര്‍ ഒഡീഷ, ട്രൂ ജെറ്റ് എന്നീ വിമാനക്കമ്പനികള്‍ക്കാണ് അനുമതി.


ഇതില്‍ 31 വിമാനത്താവളങ്ങള്‍ ഇതുവരെ പ്രവര്‍ത്തനം നടത്താതും 12 വിമാനത്താവളങ്ങള്‍ പേരിന് മാത്രം പ്രവര്‍ത്തനം ഉള്ളതുമാണ്.


കേരളത്തിലെ ഒരു വിമാനത്താവളവും ഇതിന്റെ പരിധിയില്‍ വരുന്നില്ല. അതേസമയം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളിലെ ഗോസ്റ്റ് എയര്‍പോര്‍ട്ടുകള്‍ എന്ന വിളിപ്പേരുള്ള അടഞ്ഞു കിടക്കുന്ന വിമാനത്താവളങ്ങള്‍ ഈ പദ്ധതിയില്‍ ഉണ്ട്. ഇതു കൂടാതെ ചില സംസ്ഥാനങ്ങളിലെ പ്രധാന വിമാനത്താവളങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


തമിഴ് നാട്ടിലെ സേലം, നെയ് വേലി, ചെന്നൈ, കര്‍ണാടകയിലെ ഹൊസൂര്‍, മൈസൂര്‍, ബംഗലൂരു,, ആന്ധ്രയിലെ വിജയവാഡ, കടപ്പ,. വിദ്യാനഗര്‍, ഹൈദരബാദ്, തെലുങ്കാനയിലെ വിശാഖ പട്ടണം, എന്നീ വിമാനത്താവളങ്ങളും ഉള്‍പ്പെപ്പെടും.


Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ