General News

സൈനിക ക്യാമ്പില്‍ ആക്രമണം, മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

Thu, Apr 27, 2017

Arabianewspaper 565
സൈനിക ക്യാമ്പില്‍ ആക്രമണം, മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ കുപ് വാരയിലെ സൈനിക ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യ. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനിക ക്യാമ്പിനു നേരേയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.


ഏറ്റു മുട്ടലില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ റാങ്കിലുള്ള ഒരാളും, ഒരു ജെസിഒയും ഒറു സൈനികനുമാണ് വെടിയേറ്റത്. ഇവരെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ശ്രീനഗറില്‍ ഭീകരര്‍ ആയുധവുമായി സഞ്ചരിക്കുന്നത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജെയ്‌ഷെ മുഹമദ് സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരര്‍. കൂടുതല്‍ ഭീകരര്‍ സമീപ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ