General News

ബിജെപിയുടെ ഡെല്‍ഹി വിജയത്തിനു പിന്നില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍

Wed, Apr 26, 2017

Arabianewspaper 972
ബിജെപിയുടെ ഡെല്‍ഹി വിജയത്തിനു പിന്നില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍

ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജപി തൂത്തുവരിയത് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ ആസൂത്രണ മികവെന്ന് വിലയിരുത്തല്‍. കെടുകാരസ്ഥതയും അഴിമതിയും അരങ്ങു വാണിരുന്ന ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പത്തു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനു ശേഷം ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്ന് പാര്‍ട്ടി കണക്കു കൂട്ടിയിരുന്നു.


ഇതിനാടയി 272 വാര്‍ഡില്‍ നിലവില്‍ പ്രതിനിധാനം ചെയ്തിരുന്നവരില്‍ 267 പേരെയും മാറ്റി. പുതിയ സ്ഥാനാര്‍ത്ഥികളെയാണ് എല്ലായിടത്തും ബിജെപി നിര്‍ത്തിയത്. ഇത് ഭരണ വിരുദ്ധ വികാരം ഇല്ലാതാക്കാന്‍ സഹായിച്ചു,


പറ്റിയ തെറ്റുകളും കുറ്റങ്ങളും ഏറ്റു പറഞ്ഞായിരുന്നു ബിജെപിയുടെ വോട്ടു പിടിത്തം. മുമ്പുള്ള പോലെയാരിക്കില്ല ഇനിയുള്ള ഭരണമെന്നും കേന്ദ്രത്തിലെ മോഡി മാതൃക നടപ്പിലാക്കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി.


സംസ്ഥാന തിരഞ്ഞെടുപ്പിനു നല്‍കുന്ന പ്രാധാന്യം സംഘടനാ തലത്തില്‍ നല്‍കി. കേന്ദ്രമന്ത്രിമാരുള്‍പ്പെടുന്ന കോര്‍ സമിതിയെ നിയോഗിച്ചു, രാജ് നാഥ് സിംഗ്, സ്മൃതി ഇറാനി, യോഗി ആദിത്യ നാഥ് എന്നിവരെല്ലാം പ്രചാരണം നടത്തി.


ഒഡീഷയില്‍ നടന്ന ദേശീയ നിര്‍വ്വാഹകസമിതിയോഗത്തില്‍ പങ്കെടുക്കാതെയാണ് കോര്‍കമ്മറ്റി നേതാക്കള്‍ പ്രചാരണത്തില്‍ പങ്കെടുത്തത്. വോട്ടെടുപ്പിന് തൊട്ടു മുമ്പ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ എത്തിച്ചു,


ഡെല്‍ഹിയിലെ സംസ്ഥാന ഭരണം ചൂണ്ടിക്കാട്ടി വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരാണ് ആംആദ്മി പാര്‍ട്ടിയുടേതെന്ന് സ്ഥാപിച്ചു,. സിസിടിവി ക്യാമറകളും സൗജന്യ വൈഫൈ ഒന്നും സാധ്യമായില്ലെന്നതില്‍ ഊന്നല്‍ കൊടുത്തു. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കുന്ന യുപിയിലെ മുഖ്യമന്ത്രി ആദിത്യ നാഥിനെ കൊണ്ടു വന്നു പ്രചാരണം നടത്തി. യുപിയില്‍ നിന്നും കുടിയേരിയവരായ ഡെല്‍ഹിക്കാര്‍ യുപിയിലെ ബിജെപി തരംഗത്തിന്റെ അലയൊലികള്‍ ഏറ്റുവാങ്ങാന്‍ നിര്‍ബന്ദിതരായി.


ഒരോ വാര്‍ഡിലും പത്തു പേരടങ്ങുന്ന സമിതിയെ നിയോഗിച്ചാണ് ബിജെപി ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിച്ചത്. വീടു വീടാന്തരം കയറിയിറങ്ങി വോട്ടുകള്‍ നേടാന്‍ പലവട്ടം ഇവര്‍ ശ്രമം നടത്തി.

Tags : Delhi MCD 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ