General News

ബിജെപിക്ക് അഭിനന്ദനം, കേജ് രിവാള്‍ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാമര്‍ശിച്ചില്ല

Wed, Apr 26, 2017

Arabianewspaper 840
ബിജെപിക്ക് അഭിനന്ദനം,  കേജ് രിവാള്‍ വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പരാമര്‍ശിച്ചില്ല

ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയെ ബിജെപിയെ അഭിനന്ദിച്ച അരവിന്ദ് കേജ് രിവാള്‍ തലേന്ന് ഭീഷണിപ്പെടുത്തിയതു പോലെ പ്രക്ഷോഭത്തിന് ഒരുങ്ങി വാര്‍ത്താ സമ്മേളനം വിളിച്ചില്ല. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് പാര്‍ട്ടി അണികളും നേതാക്കളും വലിയ കോലാഹലം ഉയര്‍ത്തിയെങ്കിലും കേജ് രിവാള്‍ ഉച്ച വരെ നിശബ്ദനായിരുന്നു. ഇതു കഴിഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്.


ഡെല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി നേടിയ വിജയത്തിന് അവരെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും തന്റെ സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഡെല്‍ഹിയുടെ മികവിനായി ശ്രമിക്കുമെന്നും കേജ് രിവാള്‍ വാഗ്ദാനം നല്‍കുന്നു.


തുടര്‍ച്ചയായ മൂന്നാം വട്ടമാണ് ബിജെപി ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളും മാലിന്യ നിര്‍മാര്‍ജ്ജനവും എല്ലാം കൊണ്ടു വിവാദമായിരുന്നുവെങ്കിലും സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയോടുള്ള ഭരണ വിരുദ്ധ വികാരവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടുള്ള ആഭിമുഖ്യവുമാണ് ബിജെപിക്ക് തുണയായതെന്ന് വിലയിരുത്തലുകളുണ്ട്.


നേരത്തെ, യുപിയിലും മറ്റും ബിജെപി വന്‍ വിജയം നേടിയപ്പോഴാണ് വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തിയത്. വോട്ടിംഗ് യന്ത്രങ്ങള്‍ ഡെല്‍ഹി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ഇത് സത്യമായാല്‍ തങ്ങള്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് കേജ് രി വാള്‍ പറഞ്ഞിരുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ