General News

മണിക്ക് പരസ്യ ശാസന, രാജിവെയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതി

Wed, Apr 26, 2017

Arabianewspaper 861
മണിക്ക് പരസ്യ ശാസന, രാജിവെയ്‌ക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതി

പെമ്പിളെ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി എം എം മണിക്ക് സിപിഎം സംസ്ഥാന സമിതിയുടെ പരസ്യ ശാസന. അതേസമയം,. മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഇല്ലെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഇക്കാരണത്താല്‍, പ്രതിപക്ഷത്തിന്റെ ആവശ്യമായ രാജി വേണ്ടെന്നും പാര്‍ട്ടി തീരുമാനിച്ച.


മന്ത്രി മണി തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് താക്കീത്. മണിയുടെ തുടരെയുള്ള പ്രസ്താവനകള്‍ മൂലം പാര്‍ട്ടിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേറ്റു.


പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍ക്കുന്ന നിലയില്‍ പൊതു പരാമര്‍ശം നടത്തിയതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സഖാവ് എം എം മണിയെ പരസ്യമായി ശാസിക്കാന്‍ എ വിജയരാഘവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചവെന്ന് സിപിഐ എം സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇങ്ങിനെ ഒരു വാര്‍ത്താ കുറിപ്പ് സിപിഎം പുറത്തിറക്കിയിട്ടുണ്ട്.


മണിയുടെ പ്രസ്താവനയില്‍ സ്ത്രീ വിരുദ്ധത ഇല്ലെന്നും എന്ന മന്ത്രിയെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും സമിതി വിലയിരുത്തി. മണി ശൈലി മാറ്റാനും നിര്‍ദ്ദേശമുണ്ട്. മണിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ തുടര്‍ന്ന് അദ്ദേഹത്തിന് പരസ്യമായി പിന്തുണ നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

Tags : MM Mani 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ