General News

പിണറായിക്കു വേണ്ടി തെറിവിളിക്കുകയാണ് മണിയുടെ പണി- വിഡി സതീശന്‍

Wed, Apr 26, 2017

Arabianewspaper 833
പിണറായിക്കു വേണ്ടി തെറിവിളിക്കുകയാണ് മണിയുടെ പണി- വിഡി സതീശന്‍

മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് എടുക്കുന്നവരെ തെറിവിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏല്‍പ്പിച്ചത് മന്ത്രി മണിയെയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍.


മണിയുടേത് നാടന്‍ ശൈലിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞ് ന്യായീകരിക്കുന്നത് തെറിവിളിക്കുള്ള ലൈസന്‍സാണ്. എതിര്‍ക്കുന്നവരെ തെറിവിളിച്ച് ഒതുക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് നിയമസഭയില്‍ എം എം മണി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി ചോദിക്കവെ വിഡി സതീശന്‍ പറഞ്ഞു.


ഒരിക്കല്‍ ഞാനൊരു ജില്ലയില്‍ പോയപ്പോള്‍ മാന്യനായ ഒരു ജനപ്രതിനിധിയെ കണ്ടു. അയാള്‍ക്കൊപ്പം എപ്പോഴും ഒരാളെ കൂടെ കണ്ടു. അയാള്‍ വാതുറന്നാല്‍ അശ്ലീലവും തെറിയുമാണ് പുറത്ത് വരുന്നത്. ആ നേതാവിനോട് ഇയാളെ കൂടെകൊണ്ടു നടക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍, എനിക്ക് നാട്ടില്‍ നല്ല ഇമേജുണ്ട്., എന്നാല്‍ എതിര്‍ക്കാന്‍ വരുന്നവരെ തുരത്താന്‍ തന്റെ മികച്ച പ്രതി്ച്ഛായ കാരണം വാതുറന്നൊന്നും പറയാന്‍ കഴിയുന്നില്ല,. അപ്പോള്‍ അവരെ തെറിവിളിക്കാന്‍ ഇയാളെയാണ് ഉപയോഗിക്കുന്നത്. സതീശന്‍ പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയും മാന്യതയുടെ കുപ്പായമണിഞ്ഞ് നടക്കുകയാണ്. മുഖ്യമന്ത്രിക്കു വേണ്ടി തെറിവിളി ഏറ്റെടുത്തിരിക്കുന്നത് മന്ത്രി മണിയാണ്. -സതീശന്‍ പറഞ്ഞു.


സത്യസന്ധരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആര്‍എസ്എസ്‌കാരാക്കുന്നതിനെ എതിര്‍ക്കണം. ഇടുക്കിയിലെ എല്ലാവരും സംസാരിക്കുന്നത് നല്ല ഭാഷയാണ്. ഗ്രാമത്തില്‍ നിന്നും വന്നവരാണ് ഇവിടെയുള്ള പലരും. സിപിഐയുടെ ബിജിമോള്‍ പീരുമേട്ടിലെ എംഎല്‍എയാണ് റോഷി അഗസ്റ്റിന്‍ ഇടുക്കിക്കാരനാണ്. ഇവര്‍ക്കൊന്നുമില്ലാത്ത ഗ്രാമീണ ഭാഷയാണോ മണിയുടേത്.


പെമ്പിളെ ഒരുമൈക്ക് കാട്ടിക്ക് മറ്റേപ്പണി, മാധ്യമ പ്രവര്‍ത്തകര്‍ക്കും സുരേഷ് കുമാറിനും മറ്റേപ്പണി, കോന്തനും, ചെറ്റയും, ചെരയ്ക്കലും മറ്റേപ്പണിയും ഇതാണോ ഗ്രാമീണ ഭാഷ... ഇത് അഹങ്കാരത്തിന്റെ ഭാഷയാണ്. ഒരു മന്ത്രിക്ക് എന്തു ആകാം എന്നോ ആണോ,. സ്ത്രീകളുടെ മാനത്തിന് വിലപറയുന്നതാണോ മന്ത്രിയുടെ മര്യാദ. പെമ്പിളെ ഒരുമെ സമരത്തില്‍ വിഎസ് അച്യുതാനന്ദനും പങ്കെടുത്തിരുന്നു ... ഇന്ന് മണി പറയുന്നത് അന്ന് വിഎസിനൊപ്പം സമരത്തില്‍ പങ്കെടുത്തവരെയാണ് മണി അധിക്ഷേപിക്കുന്നത്.


സെന്‍കുമാര്‍ ബിജെപി ക്യാമ്പിലാണെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു,. സബ് കളക്ടറും കളക്ടറും ആര്‍എസ്എസ് ആണെന്ന് മണി പറഞ്ഞു. ഉദ്യോഗസ്ഥരെ മുഴുവന്‍ ആര്‍എസ്എസ് ആക്കുകയാണ് സംഘപരിവാറിലേക്ക് ആളെ റി്ര്രകൂട്ട ചെയ്യുന്ന പണിയാേെണാ നിങ്ങളുടേയതെന്നും സതീശന്‍ ചോദിച്ചു,.


 

Tags : CM Pinarayi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ