General News

കോണ്‍ഗ്രസ് പരാജയം : അജയ് മാക്കന്‍ രാജിവെച്ചു

Wed, Apr 26, 2017

Arabianewspaper 916
കോണ്‍ഗ്രസ് പരാജയം :  അജയ് മാക്കന്‍ രാജിവെച്ചു


ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അജയ് മാക്കന്‍ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു,. വ്യക്തിപരമായി നിരാശാജനകരമായ പ്രകടനമാണ് ഡെല്‍ഹിയിലേത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജിവെയ്ക്കുകയാണെന്നും മാക്കന്‍ പറഞ്ഞു.


മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ഒഴിവാക്കി മാക്കനെയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം നല്‍കി നിയമിച്ചത്. ഷീല പ്രചരണത്തിലും സജീവമായിരുന്നില്ല.


പതിനഞ്ചു കൊല്ലം ഡെല്‍ഹി സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് തിരി്ച്ചു വരവിന് കളം ഒരുക്കുന്നതാകും ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് എന്ന പ്രതീക്ഷയാണ് നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്.


നിയമസഭാ തിരഞ്ഞൈടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇത്ിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തു വാരി. ഇപ്പോള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ബിജെപിയാണ് മുന്നില്‍. മൂന്ന് കോര്‍പ്പറഷേനിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാളും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കോണ്‍ഗ്രസിനായെന്ന ആശ്വാസം മാത്രമാണ് ഇവര്‍ക്കുള്ളത്.

Tags : Ajay maken 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ