Troll Today News

നേതാക്കളുടെ വലിയ നാക്കു പിഴ

Wed, Apr 26, 2017

Arabianewspaper 3119
നേതാക്കളുടെ വലിയ നാക്കു പിഴ

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സംസാര വൈകല്യമുണ്ടെന്ന് സംശയിക്കുക വയ്യ. വല്ലപ്പോഴും അദ്ദേഹത്തിന് നാക്കുപിഴച്ചാല്‍,. അത് നമ്മളില്‍ പലര്‍ക്കും ഇത് പലപ്പോഴും സംഭവിക്കുന്നതുമാണ്, അത് വലിയ സംഭവമായി മാറുമെന്ന ഗതികേടിലാണ് അദ്ദേഹം.


സംസ്‌കാരിക വകുപ്പിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തിയപ്പോള്‍ എപ്പോഴൊ രണ്ടു വട്ടം നാക്കു പിഴച്ചു ഇതോടെ അദ്ദേഹത്തിന് നാക്കുപിഴ എപ്പോഴുമുണ്ടെന്ന തോന്നലാണ് ഓണ്‍ ലൈന്‍ ട്രോളര്‍മാര്‍ ചാര്‍ത്തിക്കൊടുത്തത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യ കാലത്ത് ഇത്തരം നാക്കു പിഴകള്‍ വരുത്തിയപ്പോള്‍ വലിയ വാര്‍ത്തയും വിമര്‍ശനവുമുണ്ടായിരുന്നു.


ഇടതു പക്ഷം അധികാരത്തിലേറിയപ്പോള്‍ വ്യവസായ കായിക മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ ഇതേ പോലെ ചില അബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ കുറവ് അദ്ദേഹം നികത്തി വന്നപ്പോഴാണ് ബന്ധു നിയമന വിവാദത്തില്‍ പെട്ട് അദ്ദേഹം രാജിവെച്ചത്.


പിന്നെ നാക്കിലെ വികടത്വം മൂലം എം എം മണി ഈ പദവി അലങ്കരിച്ചിരുന്നു. മണിയുടെ വിഷയത്തില്‍ ഇടപ്പെട്ട തിരുവഞ്ചൂരിന് ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരിക്കല്‍ കൂടി നാക്കുപിഴയുടെ പേരില്‍ പരിഹാസം നേരിടേണ്ടി വന്നു. മൂന്നാറിലെ പെമ്പിളെ ഒരുമൈ എന്ന വാക്കു പറയാന്‍ അദ്ദേഹം പലവട്ടം പാടുപെട്ടു. ഒടുവില്‍ തപ്പിയും തടഞ്ഞും പറഞ്ഞ് ഒപ്പിച്ചപ്പോള്‍ എരുമായി മാറുകയും ചെയ്തു.


എന്നാല്‍, പിന്നീട് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം പെമ്പിളെ ഒരുമൈ എന്നു തന്ന പലവട്ടം പറയുന്നതും കേട്ടു.


നിയമ സഭയില്‍ മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ മറുപടി പറയവെ മുഖ്യമന്ത്രി പാപ്പാത്തി ചോല എന്ന സ്ഥലപ്പേര് ചപ്പാത്തി ചോല എന്നു പറഞ്ഞതും വലിയ തോതില്‍ ചര്‍ച്ച ചെയ്തു. ഇതിനെക്കാളും അത്ഭുതപ്പെടുത്തിയത് എംഎം മണിയുടെ ഭാഷാ പ്രയോഗത്തില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജിവെയ്ക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി പറഞ്ഞതാണ്. രാജിവെയ്ക്കുകയോ എന്ന് സ്പീക്കര്‍ ചോദിച്ചപ്പോള്‍ അബദ്ധം മനസിലാക്കിയ മാണി. താനും തന്റെ പാര്‍ട്ടിയും രാജിവെയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് തടിയൂരി.


ഏതായാലും ഓണ്‍ലൈനിലെ പരിഹാസ കഥാപാത്രങ്ങളായി ഇവര്‍ വിലസിയപ്പോള്‍ പതിവു പോലെ ഒന്നാം സ്ഥാനം നേടിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു. വാട്‌സ്പില്‍ അദ്ദേഹത്തിന്റെ പ്രസംഗം കാട്ടു തീ പോലെയാണ് പാഞ്ഞത്.

Tags : troll 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ