General News

ഡെല്‍ഹിയില്‍ ഇവിഎം തരംഗം മാത്രം -ആംആദ്മി പാര്‍ട്ടി

Wed, Apr 26, 2017

Arabianewspaper 893
ഡെല്‍ഹിയില്‍ ഇവിഎം തരംഗം മാത്രം -ആംആദ്മി പാര്‍ട്ടി

ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി മാജിക് കാണിച്ചാണ് വിജയിച്ചതെന്നും മോഡിയുടെ തരംഗമില്ലെന്നും ആംആദ്മി പാര്‍ട്ടി പറഞ്ഞു,.


കഴിഞ്ഞ പത്തു വര്‍ഷമായി ഡെല്‍ഹി മുനിസിപ്പല്‍ ഭരണം നടത്തി വരുന്ന ബിജെപി അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയായിരുന്നു.


ശക്തമായ ഭരണ വിരുദ്ധ വികാരം നിലവില്‍ ഉണ്ടായിട്ടും ബിജെപി വിജയിക്കുന്നത് അത്ഭുതമാണെന്നും ഇത് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയിട്ടാണെന്നും ആപ് നേതാവും മന്ത്രിയുമായ ഗോപാല്‍ റായി പറഞ്ഞു.


അതേസമയം, വോട്ടിംഗ് യന്ത്രത്തിലെ സോഫ്ട് വെയറിന്റെ തകരാറല്ലെന്നും ഡെല്‍ഹിയിലെ ആപ് സര്‍ക്കാരിന്റെ പ്രവര്‍ത്തന സംവിധാനത്തിലെ തകരാറാണെന്നും ആംആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ യോഗേന്ദ്ര യാദവ് പറഞ്ഞു.


ഡെല്‍ഹിയിലെ മുഖ്യമന്ത്രിക്കെതിരായ വികാരമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ ബിജെപി ഭരണത്തേക്കാളും ജനങ്ങള്‍ വോട്ടിംഗിലൂടെ വിലയിരുത്തിയതെന്നും പ്രകടിപ്പിച്ചതെന്നും യാദവ് പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ