General News

ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ബിജെപി തൂത്തു വാരി

Wed, Apr 26, 2017

Arabianewspaper 1155
ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്:  ബിജെപി തൂത്തു വാരി

ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബിജെപി വന്‍ വിജയത്തിലേക്ക്. ഡെല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ബിജെപി വ്യക്തമായ ഭൂരിപക്ഷമാണ് കൈവരിച്ചിരിക്കുന്നത്.


നേരത്തെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതു പോലെ ബിജെപി തൂത്തു വാരുകയായിരുന്നു. രണ്ടിടത്ത് ആംആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി. ഒരിടത്ത് കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്തുള്ളത്.


ഡെല്‍ഹി നോര്‍ത്തില്‍ ആകെയുള്ള 104 ല്‍ 102 ലും ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 63 ലും കോണ്‍ഗ്രസ് 20 ലും ആംആദ്മി 15 ലും വിജയിച്ച ഡെല്‍ഹി ഈസ്റ്റില്‍ 64 സീറ്റുകളില്‍ 63 ലും ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 43 ലം ആംആദ്മി 11 ലും കോണ്‍ഗ്രസ് നാലിടത്തും വിജയിച്ചു,. സൗത്ത് ഡെല്‍ഹിയില്‍ ആകെയുള്ള 104 ല്‍ 102 ലും ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 66 ലും ആംആദ്മി 16 ലും കോണ്‍ഗ്രസ് 13 ലും വിജയിച്ചു.


ബിജെപി വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് വിജയം നേടിയതെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ ആരേപിച്ചു.


അടുത്തിടെ നടന്ന ഡെല്‍ഹി രജൗരി ഗാര്‍ഡന്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു, ഈ വിജയം മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിജെപി കണക്കു കൂട്ടിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ