General News

ദിനകരനെ ഡെല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

Wed, Apr 26, 2017

Arabianewspaper 1074
ദിനകരനെ ഡെല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു
രണ്ടില ചിഹ്നം ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി കൈക്കൂലി വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ അണ്ണാ ഡിഎംകെ ശശികല വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെ ഡെല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ നാലു ദിവസമായി ദിനകരനെ ഡെല്‍ഹി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു വരികയായിരുന്നു. ദിനകരന്റെ പിതൃസഹോദരി ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷി്ക്കപ്പെട്ട് ജയിലിലാണ്.

ദിനകരനു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുകേഷ് എന്നയാളെ ഡെല്‍ഹി പോലീസ് ഹോട്ടലില്‍ നിന്ന് കോടികളുമായി പിടിികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദിനകരന്റെ ഇടപാട് വെളിച്ചത്തായത്.

ചൊവ്വാ്‌ഴ്ച അര്‍ദ്ധരാത്രിയിലാണ് ദിനകരനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിനകരനൊപ്പം സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മല്ലികാര്‍ജ്ജുനയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ സുകേഷിനെ അറിയാമെന്ന് ദിനകരന്‍ സമ്മതിച്ചി്ട്ടുണ്ട്.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ