Sports News

ഗോളി സുബ്രതാ പാല്‍ മരുന്നടിക്ക് പിടിയില്‍

Tue, Apr 25, 2017

Arabianewspaper 2584
ഗോളി സുബ്രതാ പാല്‍ മരുന്നടിക്ക് പിടിയില്‍
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ സുബ്രത പാല്‍ ആന്റി ഡോപിംഗ് ഏജന്‍സിയുടെ പരിശോധനയില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ പിടിയിലായി.

മുംബൈയില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പിനിടെയാണ് പരിശോധന നടന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമാണ് സുബ്രത.

ഇന്ത്യയിലെ ഏറ്റവും മികച്ച ഗോളിമാരില്‍ ഒരാളാണ് സുബ്രത. ബി സാംപിള്‍ പരിശോധനയ്ക്ക് സുബ്രതോ അപേക്ഷ നല്‍കും. ഇതിലും പരാജയപ്പെട്ടാല്‍ വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ വരും.
Tags : Subrata Pal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ