General News

പതിനാറു വര്‍ഷത്തിനു ശേഷം ആമീര്‍ പുരസ്‌കാര വേദിയില്‍, ഏറ്റുവാങ്ങിയത് ആര്‍എസ്എസ് മേധാവിയില്‍ നിന്ന്

Tue, Apr 25, 2017

Arabianewspaper 1197
പതിനാറു വര്‍ഷത്തിനു ശേഷം ആമീര്‍ പുരസ്‌കാര വേദിയില്‍, ഏറ്റുവാങ്ങിയത് ആര്‍എസ്എസ് മേധാവിയില്‍ നിന്ന്

അവാര്‍ഡ് നിശകളിലും പരിപാടികളിലും പങ്കെടുക്കില്ലെന്ന വാക്ക് ആമീര്‍ ഖാന്‍ തെറ്റിച്ചു, വിളിച്ചത് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍. നിലപാടില്‍ അല്പം മയം വരുത്തി ആമീര്‍ ലതാ ദീദിയുടെ അടുത്ത് എത്തി,.


ദിനാദാഥ് മങ്കെഷ്‌കറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ആമീര്‍ എത്തിയത്. ആമീറിന് അവാര്‍ഡ് നല്‍കിയത് ആര്‍എസ് എസ് മേധാവി മോഹന്‍ ഭാഗതും.


ദംഗല്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം നല്‍കിയത്. അസഹിഷ്ണുത വിവാദത്തില്‍ പങ്കുചേര്‍ന്ന ആമീറിനെ സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. പുരസ്‌കാരങ്ങള്‍ പലരും തിരിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലതാ മങ്കേഷ്‌കറിന്റെ പിതാവും മറാഠി നാടകചാര്യനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പേരിലുള്ളതാണ് പുരസ്‌കാരം. .


പതിനാറു വര്‍ഷം മുമ്പ് ലഗാന്‍ എന്ന ചിത്രത്തിന് പുരസ്‌കാരം ലഭിച്ചപ്പോഴാണ് ആമീര്‍ ഖാന്‍ അവസാനമായി അവാര്‍ഡ് പരിപാടിയില്‍ പങ്കെടുത്തത്.


 

Tags : Aamir Khan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ