OMG News

ഡോക്ടര്‍മാര്‍ നുണപറയുന്നു -ഇമാന്റെ ഭാരം കാര്യമായി കുറഞ്ഞില്ലെന്ന് സഹോദരി

Tue, Apr 25, 2017

Arabianewspaper 3468
ഡോക്ടര്‍മാര്‍ നുണപറയുന്നു -ഇമാന്റെ ഭാരം കാര്യമായി കുറഞ്ഞില്ലെന്ന് സഹോദരി

ലോകത്തിലെ ഏറ്റവും ഭാരം കുടിയ വനിത ഈജിപ്ത് സ്വദേശിയായ ഇമാന്‍ അബിദ് എല്‍ എബിയുടെ ആരോഗ്യ സ്ഥിതിയെ ചൊല്ലി ബന്ധുക്കളും ചികിത്സിക്കുന്ന ഡോക്ടര്‍മാരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത്. ഇമാന്റെ സഹോദരി ഷെയ്മ സലിം പുറത്തു വിട്ട വീഡിയോയിലും ചിത്രങ്ങളിലും ഇമാന്‍ അവശ നിലയിലാണെന്നും ആരോഗ്യ നില ആശങ്കാജനകമാണെന്നും ആരോപിക്കുന്നു.


500 കിലോ ഗ്രാം ഭാരമുണ്ടായിരുന്ന ഇമാന് ഭാരം പകുതി കണ്ട് കുറഞ്ഞതായി ചികിത്സിക്കുന്ന മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ഡോക്ടര്‍ മഫസല്‍ ലക്ഡാവാല പറഞ്ഞിരുന്നു.


ആദ്യം മരുന്നുകളും ചികിത്സകളും ഫിസിയോ തെറാപിയുമാണ് ചെയ്തതെ്‌നനും പിന്നീടാണ് ശസ്തക്രിയ നടത്തി ഭാരം പിന്നെയും കുറച്ചതെന്നും ഇപ്പോള്‍ ഭാരം 170 കിലോയാണെന്നും ഡോക്ടര്‍മാര്‍ വെളിപ്പെുടത്തുന്നു. എന്നാല്‍, ഇമാന്റെ ഭാരം 40 കിലോ പോലും കുറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


മുപ്പതു വര്‍ഷത്തിലേറെയായി കിടന്ന കിടപ്പില്‍ നിന്ന ചെരിയാനോ നിവര്‍ന്നു നില്‍ക്കാനോ കഴിയാതിരുന്ന ഇമാന്‍ മുംബൈയിലെ ചികിത്സയ്ക്ക് ശേഷം വീല്‍ ചെയറില്‍ തല ഉയര്‍ത്തി എഴുന്നേറ്റ ഇരിക്കുന്ന വീഡിയോയും ഭാരം നന്നായി കുറഞ്ഞതായുള്ള ദൃശ്യങ്ങളും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


ആശുപത്രിയിലെ കിടത്തി ചികിത്സ കഴിഞ്ഞുവെന്നും ഇനിയുള്ള കാലം മരുന്നുകളുമായി ഈജിപ്തില്‍ കഴിയാനും ഡോക്ടര്‍മാര്‍ ഉപദേശിച്ചു. എന്നാല്‍, തിരിച്ച് ഈജിപിതലേക്ക് മടങ്ങാനുള്ള സാമ്പത്തിക ചിലവ് വഹിക്കാന്‍ കഴിയാതെയും കൂുടുതല്‍ ഭാരം കിടത്തി ചികിത്സിച്ച് കുറയ്ക്കാനും ഇവര്‍ ആവശ്യപ്പെടുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.


ഇമാന്റെ ആരോഗ്യ നിലയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും തെറ്റിദ്ധരിപ്പിക്കാനാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ചും ആശുപത്രിയെകുറിച്ചും മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ഡോക്ടര്‍ ലക്ഡാവാല പറയുന്നു.


ഇമാന്റെ സഹോദരിയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇതുവരെ ഇവരെ ചികിത്സിച്ച ഡോക്ടര്‍ അപര്‍ണ ഗോവില്‍ ഭാസ്‌കര്‍ ചികിത്സാ ചുമതല ഒഴിഞ്ഞിട്ടുണ്ട്.


വൈദ്യശാസ്ത്ര മേഖല നന്ദി കേടിന്റെ താവളമാണെന്നും രോഗികളുടെ ബന്ധുക്കള്‍ക്ക് ചികിത്സിക്കുന്ന ഡോക്ടറുമായി വിശ്വാസ ബന്ധം നഷ്ടപ്പെട്ടാല്‍ പിന്നെ രോഗിയെ ചികിത്സിക്കാതിരിക്കുകയാണ് നല്ലതെന്നും ഇമാന്‍ ആ്ശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അന്നു മുതല്‍ ആവശ്യമായ എല്ലാ പരിചരണങ്ങളും തങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും എഴുന്നേറ്റ് ഇരിക്കാന്‍ കഴിയാത്ത ഇമാന് എഴുന്നേറ്റ് ഇരിക്കാനും മറ്റും സാധിച്ചതായും അപര്‍ണ വെളിപ്പെടുത്തുന്നു. ഇവരുടെ ഭാരം 170 കിലോ ഗ്രാമായി കുറഞ്ഞതിന്റെ ചിത്രവും അപര്‍ണ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇമാന്റെ ബന്ധുക്കള്‍ ഇത്രയും മോശമായി പ്രചാരണം നടത്തുന്നതിനെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ ആശുപത്രി സന്ദര്‍ശിക്കാന്‍ ക്ഷണിച്ചും വാര്‍ത്താ സമ്മേളനം നടത്താനും ഡോക്ടര്‍ ലക്ഡാ വാല തിരുമാനിച്ചതായും ആശുപത്രി അധികൃതര്‍ പറയുന്നു.


Tags : Eman 
Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ