General News

മണിയുടേത് നാടന്‍ ശൈലി - മുഖ്യമന്ത്രി

Tue, Apr 25, 2017

Arabianewspaper 1205
മണിയുടേത് നാടന്‍ ശൈലി - മുഖ്യമന്ത്രി

മൂന്നാറിലെ പെമ്പിളെ ഒരുമെയേയും ദേവികുളം സബ് കളക്ടറേയും അവഹേളിച്ച് സംസാരിച്ച് വിവാദത്തിലായ വൈദ്യുത മന്ത്രി എം എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.


മണിയുടെ സംഭാഷണ ശൈലി തനി നാടന്‍ ആണെന്നും അത്തരം സംഭാഷണ ശകലങ്ങളെ പര്‍വ്വതീകരിച്ച് വിവാദമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു മണിയുടെ പ്രസ്താവനകള്‍ വളച്ചൊടിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്.


മണിയുടെ പ്രസ്താവന വിവാദം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്.


മകന്‍ നഷ്ടപ്പെട്ട അമ്മയെ പോലും മണി മോശമായി ചിത്രീകരിച്ചു,. പെമ്പിളെ ഒറുമെ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രി ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു,. എന്നാല്‍, ഇപ്പോള്‍ നിലപാട് മാറ്റി. തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.


എ്ന്നാല്‍, മണിയുടെ പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാരിലെ പല ആരാധനലയങ്ങളിലും കൈയ്യേറ്റ ഭൂമിയിലാണ്. പാപ്പാത്തിചോലയിലെ കുരിശു പൊലിച്ചത് സര്‍ക്കാര്‍ അറിഞ്ഞില്ല. സര്‍ക്കാര്‍ അറിയാതെയാണ് 144 പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു,. മൂന്നാറിലെ വന്‍ കിട കയ്യേറ്റം ഒഴിപ്പിക്കും. എന്നാല്‍, കുടിയേറ്റത്തെ അങ്ങിനെ കാണില്ല. മുഖ്യമന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ