General News

ബിജെപി വിജയിച്ചാല്‍ പ്രക്ഷോഭം - അരവിന്ദ് കേജ് രിവാള്‍

Tue, Apr 25, 2017

Arabianewspaper 1394
ബിജെപി വിജയിച്ചാല്‍ പ്രക്ഷോഭം - അരവിന്ദ് കേജ് രിവാള്‍

ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതു പോലെ ബിജെപി വിജയിച്ചാല്‍ വന്‍ പ്രക്ഷാഭം ആരംഭിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാള്‍. നാളെയാണ് വോട്ടെണ്ണല്‍,.


വൊട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ആംആദ്മി പാര്‍്ട്ടിയുടെ പോളിംഗ് എജന്റുമാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി പ്രക്ഷോഭ ഭീഷണി മുഴക്കിയത്.


ആംആദ്മി പാര്‍ട്ടി ഒരു പ്രക്ഷോഭത്തിലൂടെ ജനിച്ച പാര്‍ട്ടിയാണ്. തങ്ങള്‍ പ്രക്ഷോഭ പാതയിലേക്ക് വീണ്ടും പോകാന്‍ മടിക്കില്ല. എക്‌സിറ്റ് പോളുകളില്‍ ബിജെപി ഇരുന്നൂറിലേറെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇത് സത്യമായാല്‍ വോട്ടെടുപ്പില്‍ വന്‍ കൃത്രിമത്വം നടന്നതായി അനുമാനിക്കണം.


അടുത്തിടെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലേതു പോലെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതു പോലെ ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചതായി കണക്കാക്കും. അധികാരത്തിന്റെ ആനന്ദം അനുഭവിക്കാനുള്ളവരല്ല ആപ് നേതാക്കളും പ്രവര്‍ത്തകരും, ഞങ്ങള്‍ പ്രക്ഷോഭത്തിലേക്ക് വീണ്ടും പോകും,.


തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളേക്കാള്‍ വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്വമാണ് തന്നെ അലട്ടുന്നതെന്നും കേജ് രിവാള്‍ പറഞ്ഞു, പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ ഏറാതിരിക്കാന്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തി. അകാലികളേ കൂവി ഓടിച്ച മണ്ഡലത്തിലെ ചില ബുത്തുകളില്‍ ആംആദ്മിക്ക് രണ്ടു വോട്ടുകള്‍ പോലും ലഭിക്കാത്തതിരുന്നത് വോട്ടിംഗ് യന്ത്രത്തില്‍ കള്ളത്തരം കാട്ടിയിട്ടായിരുന്നുവെന്നും കേജ് രിവാള്‍ പറഞ്ഞു,.


ഡെല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയതായാണ് സംശയിക്കേണ്ടത്. ഇതിനായി ബിജെപി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു കഴിഞ്ഞു. 270 വാര്‍ഡുള്ള ഡെല്‍ഹിയില്‍ 200 ല്‍ ഏറെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും ഒരേ പോലെ പ്രവചിച്ചിട്ടുള്ളത്. ഇതു തന്നെ കള്ളത്തരം വെളിച്ചത്തു കൊണ്ടു വരുന്നു - ആപ് ഡെല്‍ഹി ഘടകം പ്രസിഡന്റ് ദിലീപ് പാണ്ഡെ പറഞ്ഞു,.


വോട്ടെണ്ണല്‍ ദിവസം ബിജെപി തൂത്തുവാരുന്നതിന് മുന്നോടിയായി അരങ്ങൊരുക്കുകയാണ് ഈ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി വന്‍ വിജയം നേടിയാല്‍ തങ്ങള്‍ ഇത്രയും നാള്‍ പറഞ്ഞു വന്നതില്‍ കഴമ്പുണ്ടെന്ന് തെളിയും.

Tags : MCD  Kejriwal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ