Local News

പൊന്നാനി നഗരസഭയില്‍ കയ്യാങ്കളി

Tue, Apr 25, 2017

Arabianewspaper 3249
പൊന്നാനി നഗരസഭയില്‍ കയ്യാങ്കളി

പൊന്നാനി നഗരസഭയില്‍ ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. പ്രതിപക്ഷ അംഗങ്ങളായ കോണ്‍ഗ്രസ് എംപി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, സേതുമാധവന്‍, പദ്മാവതി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,


ഭരണ കക്ഷിയായ എല്‍ഡിഎഫിലെ രമാദേവി, കെ ഗണേശന്‍, കെ ഖാദര്‍, ശ്യാമള എന്നിവരും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.


കൗണ്‍സില്‍ യോഗത്തിനിടെ പ്രതിപക്ഷം ബഹളം വെയ്ക്കുകയും ഭരണ കക്ഷി അംഗങ്ങള്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തതോടെ വാക്കേറ്റവും തുടര്‍ന്ന കയ്യാങ്കളിയുമായി. സിപിഎം അംഗങ്ങള്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നു. പ്രതിപക്ഷ നേതാവ് നിസാറിന്റെ കണ്ണിന് പരിക്കേറ്റതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

Tags : UDF  LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ