General News

മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം

Tue, Apr 25, 2017

Arabianewspaper 1254
മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം

മന്ത്രി എം എം മണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മന്ത്രി നടത്തിയ പരാമര്‍ശം കേരളത്തിലെ സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കോണ്‍ഗ്രസ് അംഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു,


ചോദ്യോത്തര വേളയ്ക്കിടെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ബാനറുകളും പ്ലകാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എത്തി. മുദ്രാവാക്യം മുഴക്കി നടപടികള്‍ തടസപ്പെടുത്തി.


അടിയന്തര പ്രമേയം അനുവദിക്കാമെന്നും ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും സ്പീക്കര്‍ര്‍ ശ്രീ രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിന് തയ്യാറായില്ല. ചോദ്യോത്തര വേള മാറ്റിവെച്ച് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പിന്നീട് ശൂന്യ വേളയില്‍ വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി.


മന്ത്രി മണി രാജിവെയ്ക്കും വരെ ശക്തമായ പ്രതിഷേധം സഭയ്ക്കുള്ളിലും പുറത്തും നടത്താനാണ് കോണ്‍ഗ്രസ് നീക്കം.,

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ